റംസാന് മുന്നോടിയായി സൗദിയില്‍ പൊതുമാപ്പ്
സൗദിയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് അബ്ദുള്ള രാജാവ് പൊതുമാപ്പ് അനുവദിച്ചു. റംസാന്‍ പ്രമാണിച്ചാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അര്‍ഹരായവരെ കണ്ടെത്തുന്നതിനായി പ്രത്യേക സമിതി രൂപീകരിച്ച് പേരുവിവരങ്ങള്‍ ജയില്‍ അധികൃതര്‍ തയ്യാറാക്കി വരുകയാണ്. ജവാസാത്ത്,ഗവര്‍ണറേറ്റ്,ജയില്‍, പോലീസ് എന്നിവരടങ്ങുന്ന സമിതിയാണ് പൊതുമാപ്പിന് അര്‍ഹരായവരുടെ പേരുകള്‍ ശേഖരിക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്നവരെ അവരവരുടെ നാട്ടിലേക്ക് കയറ്റിവിടും. കഴിഞ്ഞ വര്‍ഷത്തിലും റംസാന്‍ വേളയില്‍ ഇത്തരത്തില്‍ ഒട്ടേറെ പേരെ മോചിപ്പിച്ചിരുന്നു.
കൊലപാതകം,മയക്കുമരുന്ന് കടത്ത്,രാജ്യദ്രോഹം, തുടങ്ങീ ഗൗരവമേറിയ കുറ്റങ്ങള്‍ ചെയ്‌തവര്‍ക്കൊഴികെയുള്ളവര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കഴിഞ്ഞ ദിവസം അനധികൃത തൊഴിലാളികള്‍ക്ക് രേഖകള്‍ ശരിയാക്കുന്നതിനുള്ള സമയപരിധി നാലുമാസത്തേക്ക് കൂടി അബ്ദുള്ള രാജാവ് നീട്ടിയിരുന്നു.
https://www.facebook.com/Malayalivartha