സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണം ഇന്നു മുതല്‍
സൗദിയില്‍ രണ്ടാംഘട്ട വനിതാവല്‍ക്കരണത്തിന് തുടക്കമായി. ഇനി മുതല്‍ സ്‌ത്രീകള്‍ക്ക് ആവശ്യമായ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകളില്‍ സ്‌ത്രീകളെ മാത്രമേ ജോലിക്ക് നിര്‍ത്താനാവുകയുള്ളൂ. ആദ്യഘട്ടത്തില്‍ അടിവസ്‌ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്‌തുക്കള്‍ എന്നിവ വില്‍ക്കുന്ന കടകളില്‍ ഈ നിയമം നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പര്‍ദ്ദകള്‍, നിശാവസ്‌ത്രങ്ങള്‍, വിവാഹവസ്‌ത്രങ്ങള്‍, ലേഡീസ് ആക്‌സസറീസ് എന്നിവ വില്‍ക്കുന്ന കടകളിലാണ് നിയമം നടപ്പാക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കാത്തവര്‍ക്ക് കര്‍ശന നടപടി നേരിടേണ്ടിവരും. ഇതോടെ ഇന്ത്യക്കാരടക്കം നിരവധിപേര്‍ക്ക് ജോലി നഷ്ടമാകും. ഇത്തരം സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍ക്ക് ഇഖാമ പുതുക്കാനും കഴിയില്ല.
https://www.facebook.com/Malayalivartha