ഖത്തറില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നുമുതല്‍ പ്രാബല്യത്തില്‍
ഖത്തര്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തുടക്കത്തില്‍ 12 വയസിന് മുകളില്‍ പ്രായമുള്ള സ്വദേശി വനിതകള്‍ക്കാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമായി തുടങ്ങുക. 90,000 ഖത്തര്‍ വനിതകള്‍ക്ക് ആദ്യഘട്ടത്തില്‍ ഇതിന്റെ ഗുണം ലഭിക്കും.
ഹമദ് ഹോസ്പിറ്റലിന് കീഴിലെ പൊതുമേഖല ആശുപത്രികള്‍ക്ക് പുറമെ ദോഹ ക്ളിനിക് ഹോസ്പിറ്റല്‍, അല്‍ ഇമാദി ഹോസ്പിറ്റല്‍, അല്‍ അഹ്ലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുന്നവര്‍ക്ക് ചികില്‍സ സൗജന്യമായിരിക്കും. അടുത്ത വര്‍ഷം ആദ്യപാദത്തില്‍ സ്വദേശികളായ പുരുഷന്‍മാര്‍ക്ക് പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്നും ഡോ. ഫാലിഹ് പറഞ്ഞു.
രണ്ടു വര്‍ഷംകൊണ്ട് മുഴുവന്‍ സ്വദേശികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ചുള്ള മുഴുവന്‍ സേവനങ്ങളും ലഭിച്ചു തുടങ്ങും. അതിനുശേഷം തൊഴിലാളികള്‍ ഒഴികെയുള്ള മുഴുവന്‍ വിദേശികള്‍ക്കും പദ്ധതി നടപ്പിലാക്കും. തൊഴിലാളികള്‍ക്ക് അവസാന ഘട്ടത്തില്‍ മാത്രമാണ് ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതി 2015 മുതലാണ് രാജ്യത്തെ മുഴുവന്‍ പേര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തില്‍ പൂര്‍ണമാവുക. സ്വദേശികളുടെ ഇന്‍ഷൂറന്‍സ് ബാധ്യതകള്‍ മുഴുവന്‍ ഗവണ്‍മെന്‍റ് വഹിക്കും. എന്നാല്‍ വിദേശികളായ തൊഴിലാളികളുടെ വിഹിതം തൊഴിലുടമകള്‍ വഹിക്കണം.
https://www.facebook.com/Malayalivartha