ഒമാനില്‍ ഉച്ചവിശ്രമം നല്കാത്ത 26 കമ്പനികള്‍ക്ക് മാനവ വിഭവ മന്ത്രാലയം പിഴ ചുമത്തി
ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ നിര്‍മാണ കമ്പനികള്‍ പുറത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വിശ്രമം നല്കണം എന്ന് ഒമാന്‍ തൊഴില്‍നിയമം അനുശാസിക്കുന്നുണ്ട്. ഈ നിയമം ലംഘിച്ച ഒമാനിലെ 26 കമ്പനികള്‍ക്ക് മന്ത്രാലയം പിഴ ചുമത്തി. വേനല്‍ക്കാലത്ത് , തൊഴിലാളികള്‍ക്ക് കഠിന ചൂടില്‍നിന്ന് ആശ്വാസം ലഭിക്കാനാണ് ഒമാന്‍ മാനവമന്ത്രാലയം ഈ നിയമം നടപ്പാക്കിയിരിക്കുന്നത് . ഇതുമൂലം തൊഴിലാളികള്‍ക്ക് ആരോഗ്യപരമായ പരിസ്ഥിതിയില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കും . ഈ വേനല്‍ക്കാലത്ത് 200-ഓളം കമ്പനികളില്‍ പരിശോധന നടത്തിക്കഴിഞ്ഞു. ഇതിനായി മന്ത്രാലയം ഒരു പ്രത്യേക പരിശോധനാസംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha