ഒമാനില്‍ അനധികൃതമായി ജോലി ചെയ്യുന്നവര്‍ക്കെതിരെയും ജോലി നല്‍കുന്നവര്‍ക്കെതിരേയും സ്വദേശികളുടെ പ്രതിഷേധം
അനധികൃതമായി ജോലി ചെയ്യുന്നവരും ജോലി നല്‍കുന്നവരും ഒമാന്‍െറ സാമ്പത്തിക നില തകര്‍ക്കുന്നതായും സ്വദേശികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായും സ്വദേശികള്‍ വ്യാപകമായി പരാതിപ്പെടുന്നു. കമ്പനിയുടെ ചെലവ് കുറക്കാന്‍ വിവിധ കമ്പനികള്‍ അനധികൃതമായി ഒമാനില്‍ കടന്നവരെ പോലും ജോലിക്ക് ഉപയോഗപ്പെടുത്തുകയും മറ്റ് കമ്പനികളിലേക്ക് ജോലിക്കയക്കുന്ന റിക്രൂട്ടിങ് ഏജന്‍സികളായി പ്രവര്‍ത്തിക്കുകയുമാണ്. അതിനാല്‍ ഇത്തരെക്കാരെ പിടികൂടാന്‍ സ്വകാര്യ കമ്പനികളില്‍ മാനവ വിഭവശേഷി മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തണമെന്നും റിപ്പോര്‍ട്ട് ചെയ്തു.
വിദേശികള്‍ സ്വദേശികളെക്കാള്‍ നന്നായി പ്ര്വര്‍ത്തിക്കുന്നതിനാല്‍ തങ്ങള്‍ക്ക് ജോലി കിട്ടാന്‍ പ്രയാസമാണെന്ന് ഉന്നത ബിരുദധാരികളായ ഒമാനി ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പല കമ്പനികളും മതിയായ രേഖകളില്ലാതെയാണ് വിദേശികളെ ജോലിയില്‍ നിയമിക്കുന്നത്. അനധികൃത നിയമനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ മുന്‍ കൈയെടുക്കണമെന്നുമാണ് അവരുടെ ആവശ്യം. 2,50,000 പേര്‍ വിവിധ കമ്പനികളില്‍ മതിയായ രേഖകളില്ലാതെ ജോലി ചെയ്യുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ സ്വദേശികളൂടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി സാമ്പത്തിക മേഖലയിലെ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നുണ്ട്.
വര്‍ഷം തോറും ആയിരക്കണക്കിന് വിദേശികള്‍ തൊഴില്‍ തേടി ഒമാനില്‍ നുഴഞ്ഞു കയറുന്നുണ്ട്. ഇവരില്‍ ചിലര്‍ പിടിയിലാവുന്നുണ്ടെങ്കിലും ബാക്കിയുള്ളവര്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുകയാണ്. ഫ്രീ വിസയില്‍ ജോലി ചെയ്യുന്ന നിരവധി പേരും ഒമാനിലുണ്ട്.
വിവിധ കമ്പനികളിലെ ഓഫീസ് ബോയ് തുടങ്ങിയ ചെറിയ ജോലികളെല്ലാം പുറം കമ്പനികളാണ് ചെയ്യുന്നത്. പുറം കമ്പനികള്‍ ഇത്തരം തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളം മാത്രമാണ് നല്‍കുന്നത്. അതിനാല്‍ തൊഴിലാളി കളെ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനും ഇത്തരക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ചെലവ് കുറക്കാനും കഴിയുന്നുണ്ട്. ഇതെല്ലാം സ്വദേശികളുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നുവെന്നാണ് അവരുടെ വിമര്‍ശം.
https://www.facebook.com/Malayalivartha