സൗദിയില്‍ ചൂട് അമ്പത് ഡിഗ്രിയോളമെത്തി
സൗദിയില്‍ റെക്കോഡ് ചൂട്. 50 ഡിഗ്രിയോളമാണ് തലസ്ഥാനമടക്കമുള്ള പല നഗരങ്ങളിലേയും ചൂട്. മരുഭൂമിയിലെ പല തുറസ്സായ ഇടങ്ങളിലും ഇതിലും കൂടുതലാണ് ചൂട്. സൂര്യാഘാതത്തിനും ഉഷ്‌ണകാല രോഗങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ പുറം സ്ഥലങ്ങളില്‍ ജോലിചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അന്തരീക്ഷ താപനില 40 സെല്‍ഷ്യസിന് മുകളില്‍ ഉയരുന്ന സാഹചര്യത്തില്‍ അത് പ്രതികൂലമായി ബാധിക്കും. ഇത് ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുന്നതിന് കാരണമാകുമെന്നും അതിനാല്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ സൂക്ഷ്‌മത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha