മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 20 ലക്ഷം രൂപവരെ പലിശരഹിത വായ്പകള്‍
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ ഉദാരനിരക്കില്‍ വായ്പാപദ്ധതികള്‍ നടപ്പാക്കും. പ്രവാസി പുനരധിവാസം പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാണ് ഇത് തീരുമാനിച്ചത്. പദ്ധതിയുടെ അന്തിമതീരുമാനം അടുത്ത യോഗത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.
ഗ്രൂപ്പടിസ്ഥാനത്തില്‍ 20 ലക്ഷം രൂപവരെ പലിശരഹിത വായ്പകള്‍ നല്‍കാന്‍ കെ.എഫ്.സി.ക്ക് പദ്ധതിയുണ്ട്. മറുനാട്ടിലായിരിക്കുമ്പോള്‍ അഞ്ചുവര്‍ഷം കെ.എസ്.എഫ്.ഇ.യില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മടങ്ങിവരുമ്പോള്‍ അതിന്റെ ഇരട്ടിത്തുക വായ്പകിട്ടും. കൃഷി, വ്യവസായം, മൃഗസംരക്ഷണം എന്നിവയിലെ പദ്ധതികളില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ അതത് വകുപ്പുകളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.
https://www.facebook.com/Malayalivartha