കുവൈറ്റില്‍ ഗതാഗത നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കുന്നു
ഗതാഗത നിയമങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ കുവൈത്ത് തീരുമാനിച്ചു. ഗുരുതരമായ ഗതാഗത നിയമനം നടത്തുന്നവര്‍ക്ക് നാടുകടുത്തല്‍ ശിക്ഷ നല്‍കാന്‍ ഗതാഗത വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ അല്‍ അലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ഇതോടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അയവു വരുത്തിയ ട്രാഫിക് പരിശോധന വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും. മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദേശികളാണ് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍ നിന്നും നാട് കടത്തപ്പെട്ടത്. വര്‍ധിച്ചുവരുന്ന ഗതാഗത കുരുക്കും അപകടങ്ങളും നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതാഗ നിയമം വീണ്ടും കര്‍ശനമാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഗതാഗത നിയമ ലംഘകര്‍ക്കെതിരെയുള്ള നടപടികള്‍ കുവൈത്ത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു.
https://www.facebook.com/Malayalivartha