അവധിക്കാലത്ത് ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം
പെരുന്നാള്‍ അവധിക്കാലത്ത് ദീര്‍ഘയാത്ര പോകുന്നവര്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. യാത്രാസമയത്ത് വാഹനങ്ങളിലും ആളൊഴിഞ്ഞ വീട്ടിലും അപകടങ്ങളൊഴിവാക്കുതിനുള്ള നിര്‍ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത് യാത്രക്ക് മുമ്പേ വീട് ഭദ്രമായി പൂട്ടുക, ആഭരണങ്ങളും പണവും വീട്ടില്‍ കൊണ്ടുപോകുതിന് പകരം ബാങ്കില്‍ നിക്ഷേപിക്കുക, വീടുവിട്ടിറങ്ങുന്നതിന് മുമ്പ് ഇലക്ട്രിക് മെയിന്‍ സ്വിച്ചും ഗ്യാസ് സിലിണ്ടറും വാട്ടര്‍ വാള്‍വും ഓഫ് ചെയ്യുക, വീടിന് സമീപത്തുള്ള ബന്ധുക്കളെയും അയല്‍വാസികളെയും വീടിന്റെ സുരക്ഷാ കാര്യം ശ്രദ്ധിക്കാന്‍ എല്‍പ്പിക്കുക എന്നിവയാണ് പ്രധാന സുരക്ഷ നിര്‍ദേശങ്ങള്‍ .
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ യാത്രാരേഖകള്‍ പരിശോധിക്കുക, വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തുക, യാത്ര ചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ ഖത്തര്‍ എംബസിയുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, വിലാസം എന്നിവ സംഘടിപ്പിക്കണം. വാഹനത്തിലായിരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, ഫസ്റ്റ് എയ്ഡ് കിറ്റ് വാഹനത്തില്‍ സൂക്ഷിക്കുക, അഗ്‌നിശമന ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക, വാഹനത്തിന്റെ സ്‌പെയര്‍ താക്കോല്‍ കൈയില്‍ കരുതുക, ജി.പി.എസ് സംവിധാനം ഉപയോഗിക്കുന്നില്ലെങ്കില്‍ സന്ദര്‍ശിക്കുന്ന പ്രദേശത്തിന്റെ ഭൂപടം സംഘടിപ്പിക്കുക, പെട്രോള്‍ ടാങ്ക് എപ്പോഴും പകുതിയിലധികം നിറച്ചുവെക്കുക തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍ .
കുട്ടികളെ പിന്‍ സീറ്റില്‍ മാത്രമേ ഇരുത്താവൂ. അപരിചിതരെയോ അവരുടെ സാധനങ്ങളോ വാഹനത്തില്‍ കയറ്റാതിരിക്കുക, വാഹനത്തിന് താങ്ങാനാവുതിലധികം ഭാരം കയറ്റാതിരിക്കുക. ട്രാഫിക് നിയമങ്ങള്‍ പാലിച്ച്, ആവശ്യമായ വിശ്രമമെടുത്തുവേണം വാഹനങ്ങളോടിക്കാന്‍ . രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ ഡ്രൈവര്‍ മാറുന്നതാണ് അപകടം കുറക്കാന്‍ ഏറ്റവും നല്ലതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിക്കുന്നു. യാത്രയിലുടനീളം ജാഗ്രത പാലിക്കണമെന്നും അനാവശ്യ കുഴപ്പങ്ങളില്‍ ചെന്നുചാടാതെ നോക്കണമെന്നും മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു.
അബ്ദുള്‍ ഖാദര്‍ കക്കുളത്ത്
https://www.facebook.com/Malayalivartha