കേസന്വേഷണത്തിന്‍െറ പേരില്‍ ആരോഗ്യവകുപ്പ് നാട്ടിലയക്കാതെ തടഞ്ഞുവെച്ച മലയാളി നഴ്സുമാര്‍ക്ക് മോചനം
എട്ടുമാസം മുമ്പ് ദമ്മാം മെഡിക്കല്‍ കോംപ്ളക്സില്‍ പ്രസവത്തെ തുടര്‍ന്ന് സ്വദേശി യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിവിധ ഘട്ടങ്ങളില്‍ രോഗിയെ പരിചരിച്ചവരെയടക്കം കേസില്‍ ചേര്‍ത്തത്. സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദമ്മാം മെറ്റേണിറ്റി ആശുപത്രിയിലെ ജീവനക്കാരായ ലിഷ ഫ്രാന്‍സിസ്, ഷൈനി പോള്‍, ജയമോള്‍ ലൂക്കോസ്, ലിജ രാജു, അന്നമ്മ എബ്രഹാം, നിഷ ജോയ്, വിനീത വിന്‍സന്‍റ്, ജോമോള്‍ ജോസഫ്, എലിസബത് ജോസ് തുടങ്ങിയ പത്ത് പേരാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ നാലുപേരെ സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി എട്ടു മാസം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ഇവര്‍ അമീര്‍ കോര്‍ട്ടിലും മനുഷ്യാവകാശ കമീഷനിലും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും പരാതി നല്‍കി. ആദ്യമൊക്കെ കേസ് അവസാനിക്കാതെ ഇവരെ നാട്ടിയക്കാന്‍ സാധിക്കില്ലെന്ന് വാശി പിടിച്ച അധികൃതര്‍ ഒടുവില്‍ ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ തയാറായി. തുടര്‍ന്ന് വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തുകയായിരുന്നു. രോഗിയുടെ നിലയിലുള്ള വ്യത്യാസങ്ങള്‍ അപ്പപ്പോള്‍ ഡ്യൂട്ടിയിലുള്ള ഡോക്ടറെ അറിയിച്ചിരുന്ന രേഖകളാണ് ഇവര്‍ക്ക് തുണയായത്. ഒരു ഡോക്ടറെ കുറ്റക്കാരനാണെന്ന് കണ്ട് പിഴ വിധിക്കുകയും ചെയ്തിട്ടുണ്ട്. അപ്പീല്‍ പോകാന്‍ പരാതിക്കാരന് രണ്ട് മാസത്തെ സമയം അനുവദിച്ചിരുന്നു. മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മോചനത്തിന്‍െറ വഴി തുറന്ന് കിട്ടിയ ആശ്വാസത്തിലാണ് മലയാളി നഴ്സുമാര്‍.
https://www.facebook.com/Malayalivartha