ഹോട്ടലുകളിലും ക്ളബ്ബുകളിലും ബാന്റ് ഡാന്‍സുകള്‍ക്ക് നിയന്ത്രണം
മസ്‌കറ്റിലെ ഇടത്തരം ഹോട്ടലുകളിലും ക്ളബ്ബുകളിലും നടത്തി വരുന്ന ബാന്റ് ഡാന്‍സുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ടൂറിസം മന്ത്രാലയം തീരുമാനിച്ചു. ചതുര്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക് മുകളിലുള്ള ഹോട്ടലുകള്‍ക്ക് മാത്രമായിരിക്കും ഡാന്‍സുകള്‍ നടത്താന്‍ അനുവാദം നല്‍കുക. ഹോട്ടലുകളില്‍ നടത്തുന്ന ഡാന്‍സുകള്‍ നിരോധിക്കണമെന്ന ചില മജ്ലിസു ശൂറ അംഗങ്ങളുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഇത്തരം സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുകയാണെന്നും ഡാന്‍സു ഗ്രൂപ്പുകള്‍ക്കെതിരെ നിരവധി പരാധികള്‍ ലഭിച്ചതായും മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ഹോട്ടലുകളിലെയും നൈറ്റ് ക്ളബ്ബുകളിലെയും അടഞ്ഞ ഹാളുകളില്‍ മാത്രമേ ഇവ നടത്താവൂ എന്നും വ്യവസ്ഥയുണ്ട്. ഇതുതന്നെ അര്‍ധ രാത്രിക്ക് മുമ്പ് അവസാനിപ്പിക്കുകയും വേണം. ആഴ്ചയില്‍ ഒരു ദിവസവും അര്‍ധ രാത്രി കടക്കാന്‍ അനുവദിക്കില്ല.
നിയമം നടപ്പില്‍ വരാന്‍ തുടങ്ങുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബാറുകളും നൈറ്റ് ക്ളബ്ബുകളും അടച്ചിടേണ്ടി വരും. റൂവിയടക്കമുള്ള നഗരങ്ങളില്‍ നിരവധി നൈറ്റ് ക്ളബ്ബുകളും ബാന്റ് ഡാന്‍സുകള്‍ നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha