നാടുകടത്തല്‍ കേന്ദ്രങ്ങളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റി
ഇതുവരെ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ കീഴിലായിരുന്ന നാടുകടത്തല്‍ കേന്ദ്രങ്ങളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് മാറ്റി സൗദിയില്‍ നിതാഖാത് ശക്തിപ്പെടുത്തുന്നു. നിയമലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കുമെതിരായ നടപടികള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. നിതാഖാത് നടപ്പാക്കുന്നതിന് അബ്ദുള്ള രാജാവ് നല്‍കിയ ഇളവ് നവംബര്‍ നാലിന് അവസാനിക്കുന്നതോടെ നടപടികള്‍ ശക്തമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഡിപോര്‍ട്ടേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നതിന് പകരം ഡിപോര്‍ട്ടേഷന്‍ ഡയറക്ടറേറ്റ് എന്ന പേരിലാകും ഇനി നാടുകടത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ആഴ്ചയില്‍ മൂന്ന് ദിവസം എക്‌സിറ്റ് അനുവദിക്കണെന്ന അഭ്യര്‍ഥന സൗദി അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ എംബസി. ഇതുവരെ ഞായറാഴ്ചകളിലാണ് റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തിലൂടെ ഇന്ത്യക്കാര്‍ക്ക് എക്‌സിറ്റ് നല്‍കിക്കൊണ്ടിരുന്നത്.
https://www.facebook.com/Malayalivartha