ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ
വ്യവസായ മേഖല അഞ്ചില്‍ ജെ.എം.പി സിഗ്നലിന് സമീപം വന്‍ തീപിടിത്തം. പഴയ വാഹനങ്ങളും യന്ത്ര സാമഗ്രികളും സുക്ഷിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. രാവിലെ 10 മണിക്കായിരുന്നു ആദ്യം തീ കണ്ടത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. സിവില്‍ ഡിഫന്‍സ് സമയോചിതമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ഷാര്‍ജക്ക് പുറമേ അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് സംഘം രക്ഷാ പ്രവര്‍ത്തനത്തിനെത്തിയിരുന്നു. മണിക്കൂറുകള്‍ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് ഇതു വഴിയുള്ള വാഹന ഗതാഗതം പൊലീസ് നിറുത്തിവെച്ചു. വാഹനങ്ങള്‍ കത്തിയതിനെ തുടര്‍ന്ന് പരിസരമാകെ രൂക്ഷഗന്ധമായിരുന്നു. അന്തരീക്ഷമാകെ കറുത്ത പുകയാല്‍ മൂടപെട്ടു. സമീപത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലേക്കും തീ പടര്‍ന്ന് നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിത്തത്തിന്‍െറ കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha