ബഹ്റൈനില്‍ ബന്ദും സമരവും നേരിടാന്‍ വന്‍ സുരക്ഷാ സന്നാഹം
ബഹ്റൈനില്‍ പ്രക്ഷോഭകര്‍ ആഹ്വാനം ചെയ്ത ബന്ദും സമരവും നേരിടാന്‍ രാജ്യത്ത് വന്‍ സുരക്ഷാ സന്നാഹം. പ്രക്ഷോഭകരെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ അവുടെ ഭൂരിപക്ഷ പ്രദേശങ്ങളില്‍തന്നെ തടഞ്ഞു നിര്‍ത്തുന്നതിനാണ് സുരക്ഷാ സേന പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി പ്രധാന റോഡുകളിലെല്ലാം ചെക്ക് പോയിന്‍റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വാഹനങ്ങളും യാത്രക്കാരെയും ശക്തമായ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. ചില പോക്കറ്റ് റോഡുകളില്‍ കമ്പിവേലിയും ഒരുക്കിയിട്ടുണ്ട്. പല പ്രദേശങ്ങളിലും ലൈറ്റ് അണക്കുകയും ചെയ്തു.
മുന്‍ കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അക്രമികള്‍ പൊലീസുകാര്‍ക്കെതിരെ വ്യാകമായി ആയുധങ്ങളും ബോംബുകളും ഉപയോഗിക്കാന്‍ തുടങ്ങിയത് ആശങ്ക ഉളവാക്കിയിട്ടുണ്ട്. അക്രമികള്‍ക്കായി പൊലീസ് വിവിധ പ്രദേശങ്ങളില്‍ വ്യാപകമായ തെരച്ചിലും നടത്തുന്നുണ്ട്.
ഷോപ്പുകള്‍ അടച്ചിടാനുള്ള ആഹ്വാനം തള്ളിക്കളയണമെന്ന് ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി വ്യാപാരികളോട് ആഹ്വാനം ചെയ്തു. സംഘര്‍ഷ ബാധിത പ്രദേശങ്ങളിലേക്ക് പോകരുതെന്ന് ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha