കുവൈറ്റില്‍ വീട്ടുവാടക കുതിച്ചുയരുന്നു
കുവൈറ്റില്‍ വീട്ടുവാടക കുതിച്ചുയരുന്നത് പ്രവാസികളടക്കമുള്ള സാധാരണക്കാരെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം 27 ശതമാനത്തോളം വര്‍ധനയാണ് വീട്ടുവാടകയില്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ ഇതിനനുസരിച്ച് ശമ്പളം വര്‍ധിക്കുന്നുമില്ല. കുടുംബത്തോടൊപ്പം താമസിക്കുന്നവരെയാണ് വാടക വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ശമ്പളത്തിന്‍െറ വലിയൊരു ഭാഗം വാടകക്കായി ചെലവഴിക്കേണ്ട അവസ്ഥയിലാണിവര്‍.
വാടകയില്‍ 27 ശതമാനം വരെ വര്‍ധനയുണ്ടായെങ്കിലും വളര്‍ച്ചാനിരക്ക് എട്ട് ശതമാനം മാത്രമാണ്. റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ തമ്മിലുള്ള മത്സരവും വാടക വര്‍ധനക്ക് കാരണമാകുന്നുണ്ട്. എണ്ണ കമ്പനികളും മറ്റും കെട്ടിടങ്ങള്‍ ഉയര്‍ന്ന വാടകക്കെടുത്ത് തൊഴിലാളികളെ താമസിപ്പിക്കുകയാണ്. തൊട്ടടുത്ത കെട്ടിടങ്ങളും ഇതിനാല്‍ വാടക കൂട്ടാന്‍ നിര്‍ബന്ധിതരാകും.
https://www.facebook.com/Malayalivartha