കുവൈറ്റില്‍ സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്നു
കുവൈറ്റില്‍ അടുത്ത അധ്യന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്നു ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് സ്‌കൂള്‍ സമയ ക്രമം മാറ്റുന്നത്. സ്‌കൂള്‍ പ്രവര്ത്തന സമയം മാറ്റിയാല്‍ ഗതാഗത കുരുക്ക് കുറയ്ക്കാന്‍ കഴിയും എന്ന കണക്കു കൂട്ടലിലാണ് അഭ്യന്തര മന്ത്രാലയം. ഗതാഗത ക്കുരുക്കനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കുവൈത്ത്. രാവിലെ സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്ന സമയത്തും ക്ലാസുകള്‍ അവസാനിക്കുന്ന വൈകുന്നെരവുമാണ് ഏറ്റവും കൂടുതല്‍ ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.
പ്രൈമറി ക്ലാസുകള്‍ ഉച്ചക്ക് പന്ത്രണ്ടരക്കും ഏഴാം തരാം വരെയുള്ള ക്ലാസ്സുകള്‍ 12:45 നും സെക്കണ്ടറി ക്ലാസ്സുകള്‍ 1:15 നും അവസാനിക്കുന്ന രീതിയില്‍ സമയ ക്രമം പുനക്രമീകരിക്കാനാണ് സാധ്യത.
https://www.facebook.com/Malayalivartha