വിസ അപേക്ഷകളിലുള്ള പരിശോധന കര്‍ശനമാക്കി
സൗദിയില്‍ വിസ അപേക്ഷകളിലുള്ള പരിശോധന കര്‍ശനമാക്കി. നിതാഖത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ജോലിക്ക് സ്വദേശികളെ ലഭിക്കുമോയെന്ന പരിശോധനകള്‍ കഴിഞ്ഞാല്‍ മാത്രമേ വിദേശികള്‍ക്ക് അവസരം നല്‍കുകയുള്ളൂ.
സൗദിയില്‍ നിതാഖത്ത് പൂര്‍ണമായി നടപ്പാകുന്നതോടെ വിദേശികള്‍ക്ക് വന്‍തിരിച്ചടി നേരിടേണ്ടി വരും.
ഇനി രണ്ട് മാസമാണ് നിതാഖത്ത് നടപ്പാക്കുന്നതിനുള്ളത്. ഇതിനിടയില്‍ തന്നെ എട്ട് ലക്ഷം വിദേശികള്‍ക്ക് ജോലി നഷ്ടമായി രാജ്യം വിടേണ്ടി വന്നു. സ്‌കൂള്‍ മേഖലയിലും നിതാഖത് നടപ്പാക്കാനാണ് സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. ആയിരക്കണക്കിന് വരുന്ന മലയാളികളാണ് സൗദിയില്‍ അധ്യാപകരായി ജോലിചെയ്യുന്നത്.
https://www.facebook.com/Malayalivartha