ആശ്രിത നിയമന ആനുകൂല്യം മക്കള്‍ക്കില്ല
സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്യാമെന്ന ആനുകൂല്യത്തില്‍ മക്കള്‍ ഉള്‍പ്പെടുന്നില്ലെന്ന് തൊഴില്‍മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. രാജ്യത്ത് തൊഴിലെടുക്കുന്നവരുടെ ഭാര്യമാരും ആശ്രിതരായി രാജ്യത്ത് കഴിയുന്ന ഭര്‍ത്താക്കന്മാരും മാത്രമാണ് നിയമത്തില്‍ ഉള്‍പ്പെടുന്നത്. ഇവര്‍ ജോലി തേടുന്ന സ്ഥാപനത്തിലേക്ക് നിയമാനുസൃതം സ്പോണ്‍സര്‍ഷിപ്പ് മാറണമെന്നും മന്ത്രാലയം വിശദീകരിച്ചു. പ്രായപൂര്‍ത്തി എത്തിയ ആണ്‍മക്കള്‍ക്ക് നിയമാനുസൃതം സ്പോണ്‍സര്‍ഷിപ്പ് മാറിയ ശേഷം മറ്റു സ്ഥാപനങ്ങളില്‍ ജോലിക്ക് പ്രവേശിക്കാം. എന്നാല്‍ പെണ്‍മക്കള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താനാവില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.
https://www.facebook.com/Malayalivartha