ഖത്തറില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
ഖത്തറില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മലയാളികളെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു. തടങ്കലില്‍ കഴിഞ്ഞുവരുന്ന അഞ്ച് മലയാളികളുടെ മോചനത്തിനുള്ള ശ്രമമാണ് തുടരുന്നത്.
ഖത്തറില്‍ സ്വദേശിയായ ഒരാളുടെ സ്ഥാപനത്തില്‍ ജോലിചെയ്തുവന്നിരുന്ന അഞ്ച് മലയാളികളാണ് ദുരിതം അനുഭവിക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ ശമ്പളമോ ആവശ്യത്തിന് ഭക്ഷണമോ ലഭിക്കാതെയാണ് ഇവര്‍ കഴിയുന്നത്. മലയാളത്തിലെ ഒരു പ്രമുഖചാനലില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് നോര്‍ക്ക ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha