അബുദാബി ലോകത്തിലെ നാലാമത്തെ മികച്ച നഗരം
ലോകത്തിലെ മികച്ച നാലാമത്തെ നഗരം എന്ന ബഹുമതി ഇനി അബുദാബിയ്‌ക്ക് സ്വന്തം. ഇതു കൂടാതെ കച്ചവട സാധ്യത കൂടുതലുള്ള രണ്ടാമത്തെ നഗരവും അബുദാബിയാണ്.
ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ്, എന്നീ നഗരങ്ങളാണ് മികച്ച നഗരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങളില്‍. കച്ചവട സാധ്യത ഏറെയുള്ള ഒന്നാമത്തെ നഗരവും ന്യൂയോര്‍ക്ക് തന്നെയാണ്.
പ്രശസ്‌ത ഗവേഷണ സ്ഥാപനമായ ബെന്‍വേജിന്റെ ആഭിമുഖ്യത്തില്‍ 24 രാഷ്ട്രങ്ങളിലെ 16 വയസിനും 64 വയസിനും ഇടയിലുള്ളവര്‍ക്കിടയില്‍ നടത്തിയ കണക്കെടുപ്പിലാണ് ഈ കണ്ടെത്തല്‍. പാക്കിസ്ഥാനിലെ കറാച്ചിയാണ് സുഖകരമല്ലാത്ത നഗരങ്ങളില്‍ ഒന്നാമത്.
അര്‍ജന്‍റീന, ഓസ്‌ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ഹങ്കറി, ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, പോളണ്ട്, റഷ്യ, സൗദിഅറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, സ്‌പെയിന്‍, സ്വീഡന്‍, തുര്‍ക്കി, യു.എസ്. എന്നീ രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.
https://www.facebook.com/Malayalivartha