നിയമം ലംഘിച്ച് ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരെ പിടികൂടാന്‍ ഇലക്ട്രോണിക് ഗേറ്റുകള്‍
ഹജ്ജ് തീര്‍ത്ഥാടനം തുടങ്ങുന്നതിനു മുമ്പ് മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ഹജ്ജ് മന്ത്രാലയം തീരുമാനിച്ചു. നിയമവിധേയമല്ലാതെ ഹജ്ജ് കര്‍മ്മത്തിനു പോകുന്ന ആഭ്യന്തര തീര്‍ത്ഥാടകരെ പിടികൂടുന്നതിനാണ് ഇലക്ട്രോണിക് ഗേറ്റുകള്‍ സ്ഥാപിക്കുന്നത്. നിയമവിരുദ്ധ രീതിയില്‍ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരായ വിദേശികളെ നാടുകടത്തുമെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha