14 വിഭാഗക്കാർക്ക് ഇളവ്, കുവൈത്തിൽ ഫാമിലി വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളില്‍ നിന്ന് ചില വിഭാഗക്കാരെ ഒഴിവാക്കി, ഇളവ് നൽകുക മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ച്...!!!
പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നത് ജനുവരി 28 മുതലാണ് കുവൈത്ത് പുനരാരംഭിച്ചത്. വിസ നല്‍കുന്നതിന് പുതിയ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നുവെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. പുതിയ ചില വ്യവസ്ഥകൾ മുന്നോട്ടുവെച്ചുകൊണ്ടാണ് ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്. എന്നാൽ വിസ ലഭിക്കുന്നതിനുള്ള ബിരുദ മാനദണ്ഡങ്ങളില്‍ നിന്ന് 14 വിഭാഗങ്ങളിലെ പ്രൊഫഷനുകളെ ഒഴിവാക്കിയിട്ടുണ്ട്.
പുതുക്കിയ ആര്‍ട്ടിക്കിള്‍ 29 പ്രകാരം ഫാമിലി വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശ തൊഴിലാളിക്ക് 800 കുവൈറ്റ് ദിനാര്‍ പ്രതിമാസ ശമ്പളം യൂണിവേഴ്‌സിറ്റി ബിരുദം എന്നിവ ഉണ്ടായിരിക്കണമെന്നും ജോലി അക്കാദമിക് യോഗ്യതയുമായി പൊരുത്തപ്പെടുന്നതായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പുതിയ വ്യവസ്ഥകളില്‍ ചില തൊഴിലുകള്‍ ബിരുദ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുപോലെ ചില വിഭാഗക്കാരായ അപേക്ഷകരെ ശമ്പള മാനദണ്ഡത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുവൈറ്റില്‍ താമസിക്കുന്ന മാതാവിനോ പിതാവിനോ കുവൈറ്റിലോ രാജ്യത്തിന് പുറത്തോ ജനിച്ചവരും അഞ്ച് വയസ്സ് കവിയാത്തതുമായ മക്കളെ കൊണ്ടുവരുന്നതിന് ശമ്പള വ്യവസ്ഥ ബാധകമല്ല.
ആര്‍ട്ടിക്കിള്‍ 30 പ്രകാരം ഇളവ് ലഭിക്കുന്ന 14 വിഭാഗങ്ങളിലെ പ്രൊഫഷനുകള്‍
സര്‍ക്കാര്‍ മേഖലയിലെ ഉപദേശകര്‍, ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, വിദഗ്ധര്‍, നിയമ ഗവേഷകര്‍. ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രൊഫസര്‍മാര്‍. സര്‍ക്കാര്‍ മേഖലയിലെ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ലബോറട്ടറി അറ്റന്‍ഡന്റുകള്‍. സര്‍വകലാശാലകളില്‍ സാമ്പത്തിക കാര്യങ്ങളില്‍ വൈദഗ്ധ്യമുള്ള ഉപദേഷ്ടാക്കള്‍. എഞ്ചിനീയര്‍മാര്‍. മസ്ജിദുകളില്‍ ഇമാമുമാരായും പ്രബോധകരായും മുഅദ്ദിനുകളായും സേവനമനുഷ്ഠിക്കുന്നവര്‍.
സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യ സര്‍വകലാശാലകളിലും ലൈബ്രേറിയന്മാര്‍. നഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, വിവിധ സ്‌പെഷ്യാലിറ്റികളില്‍ മെഡിക്കല്‍ സാങ്കേതിക പദവികള്‍ വഹിക്കുന്നവര്‍, സാമൂഹിക സേവന റോളിലുള്ള വ്യക്തികള്‍ എന്നിവരടങ്ങുന്ന ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍.
സര്‍ക്കാര്‍ മേഖലയിലെ സാമൂഹിക പ്രവര്‍ത്തകരും മനഃശാസ്ത്രജ്ഞരും.പത്രപ്രവര്‍ത്തന രംഗത്തെയും മാധ്യമങ്ങളിലെയും പ്രൊഫഷണലുകള്‍.
ഫെഡറേഷനുകളുമായും സ്‌പോര്‍ട്‌സ് ക്ലബ്ബുകളുമായും ബന്ധപ്പെട്ട പരിശീലകരും അത്‌ലറ്റുകളും.പൈലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരും.
മൃതദേഹ പരിപാലനം, സംസ്‌കാരത്തിന് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങിയ ജോലി ചെയ്യുന്നവര്‍. എന്നിവർക്കാണ് ഇളവ്.ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസരിച്ചാണ് ഇളവ്.
ആര്‍ട്ടിക്കിള്‍ രണ്ട് പ്രകാരം ആക്ടിങ് അണ്ടര്‍സെക്രട്ടറി പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുകയും അത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്യുമെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പുതുക്കിയ വ്യവസ്ഥകളോടെ ഫാമിലി വിസിറ്റ് വിസ നല്‍കാന്‍ കുവൈറ്റ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് ആണ് ഉത്തരവ് നല്‍കിയത്.
https://www.facebook.com/Malayalivartha