കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം യാത്രതിരിച്ചു. കരിപ്പൂരില്‍ നിന്ന് ബുധനാഴ്‌ച രാവിലെ 9.05നാണ് ആദ്യ സംഘം യാത്ര തിരിച്ചത്. കേന്ദ്രവിദേശകാര്യമന്ത്രി ഇ.അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. തക്‌ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തിലാണ് ആദ്യവിമാനത്തെ മന്ത്രി ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ യാത്രയാക്കിയത്. രണ്ടാമത്തെ വിമാനം വൈകീട്ട് 4.05ന് യാത്ര തിരിക്കും. ഇരു വിമാനങ്ങളിലുമായി 600 പേരാണ് ഹജ്ജിനായി യാത്രയാകുന്നത്. വ്യാഴാഴ്ചയും രണ്ടു വിമാനങ്ങളിലായി രാവിലെ 9.05നും വൈകിട്ട് 4.05നും 300 വീതം തീര്‍ഥാടകര്‍ പുറപ്പെടും.
ചടങ്ങില്‍ എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ.ഷാനവാസ്, എംഎല്‍എമാരായ കെ.മുഹമ്മദുണ്ണി ഹാജി, എം.ഉമ്മര്‍, അബ്ദുറഹിമാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട്, കോട്ടുമല ടി.എം.ബാപ്പു മുസ്‌്‌ലിയാര്‍, ഹജ്ജ് സെക്രട്ടറിയും കളക്ടറുമായ കെ.ബിജു തുടങ്ങിയവര്‍ സംബന്ധിച്ചു.
https://www.facebook.com/Malayalivartha