ഭീകരനെ സഹായിച്ചു, സൗദി പൗരന്റെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കി
സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരനെ സഹായിച്ച കുറ്റത്തിനാണ് ശിക്ഷ നടപ്പാക്കിയത്. ഹസ്സാൻ ബിൻ സാബിത് ബിൻ ഉവൈദ അൽഹസൂബറിന് മക്ക പ്രവിശ്യയിലാണ് ശിക്ഷ നടപ്പാക്കിയത്.
ഭീകരാക്രമണ പദ്ധതികൾ അറിഞ്ഞുകൊണ്ടു തന്നെ ഭീകരനെ സഹായിക്കുകയും ഭീകരനുമായി ആശയവിനിമയങ്ങളും കൂടിക്കാഴ്ചയും നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. പ്രതി സഹായിച്ച ഭീകരൻ നടത്തിയ ആക്രമണത്തിൽ സുരക്ഷാ സൈനികരിൽ ഒരാളും ഭീകരനും കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് വധശിക്ഷയ്ക്ക് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha