സൗദിയിൽ ഹൃദയാഘാതം മൂലം തൃശൂർ സ്വദേശി മരിച്ചു
സൗദിയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ ആണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദയിൽ മരിച്ചത്. 50 വയസായിരുന്നു. വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത്വരികയായിരുന്നു. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു.
മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷാഹിദ. അഫ്സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.
https://www.facebook.com/Malayalivartha