ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി, വിമാനം കയറുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി..!!
നാട്ടിലേക്ക് വിമാനം കയറുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി. വർഷങ്ങളായി പ്രവാസിയായിരുന്ന മലയാളി ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. തിരുവനന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ നഹാസ് മുഹമ്മദ് കാസി ആണ് ഫെബ്രുവരി 10 ന് മരിക്കുന്നത്. 43 വയസായിരുന്നു. അരാംകോയിലെ ഒരു സ്വദേശി ഉന്നതോദ്യോഗസ്ഥന്റെ വീട്ടിൽ ഡ്രെെവറായി ജോലി ചെയ്യുകയായിരുന്നു.
മൃതദേഹം ഒരുമാസത്തിന് ശേഷം നാട്ടിലെത്തിച്ച് കിഴക്കേപ്പുറം മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. പോകുന്നതിന്റെ നാല് ദിവസം മുമ്പ് നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിൽ എത്തി. എന്നാൽ എക്സലേറ്ററിൽ നിന്നും വീണ് ഇദ്ദേഹത്തിന്റെ മുഖത്ത് പരിക്കേറ്റിരുന്നു. ചുണ്ട് പൊട്ടിയതിനാൽ യാത്ര നീട്ടിവെക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയതിനാൽ യാത്ര ചെയ്യാൻ സാധിക്കാത്തനിനാൽ ആണ് പിന്നീട് മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ് എടുത്തത്.
രണ്ട് വർഷം മുമ്പ് മൂത്തമകൻ ബൈക്ക് അപകടത്തിൽ മരിച്ചിരുന്നു. ഇതിന്റെ കടുത്ത വിഷമത്തിലായിരുന്നു ഇദ്ദേഹം. തൊഴിലുടമയും സുഹൃത്തുക്കളും ഇദ്ദേഹത്തിന് പ്രത്യേക കരുതൽ നൽകിയിരുന്നു. യാത്ര ചെയ്യേണ്ട ദിവസം ഉറങ്ങാൻ കിടന്നു, യാത്ര രാത്രിയിൽ ആയതിനാൽ സുഹൃത്തുക്കൾ വിളിച്ചില്ല. പോകാൻ ഒരു മണിക്കൂർ മുമ്പ് വന്നു നോക്കിയപ്പോൾ രക്തം ഛർദ്ദിച്ച് മരിച്ച് കിടക്കുന്നതാണ് കണ്ടത്.
അരാംകോ മെഡിക്കൽ സംഘം ഉടൻ സംഭവ സ്ഥലത്തെത്തി. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ആവശ്യമായ നിർദേശം നൽകി. പോസ്റ്റുമോർട്ടത്തിന്റെ റിപ്പോർട്ട് ലഭിക്കാൻ വെെകിയതാണ് മൃതദേഹം നാട്ടിലെത്താൻ ഒരു മാസം സമയം എടുത്തത്. സാമൂഹിക പ്രവർത്തകർ ആവശ്യമായി സഹായത്തിനായി രംഗത്തുണ്ടായിരുന്നു. ഭാര്യ: ഷാജിറ, മൂന്ന് മക്കളുണ്ട്.
https://www.facebook.com/Malayalivartha