കണ്ണടയും മുമ്പ് നാടെത്താനും ഉറ്റവരെ കാണാനുമുള്ള മോഹം വിഫലമായി.... പക്ഷാഘാതത്തിന്റെ പിടിയില്‍പെട്ടെങ്കിലും നാട്ടിലെത്താനായി വീല്‍ച്ചെയറില്‍ രണ്ട് തവണ എയര്‍പോര്‍ട്ടിലെത്തി, എങ്കിലും വിധി മറ്റൊന്നായിരുന്നു...
കണ്ണടയും മുമ്പ് നാടെത്താനും ഉറ്റവരെ കാണാനുമുള്ള മോഹം വിഫലമായി.... പക്ഷാഘാതത്തിന്റെ പിടിയില്‍പെട്ടെങ്കിലും നാട്ടിലെത്താനായി വീല്‍ച്ചെയറില്‍ രണ്ട് തവണ എയര്‍പോര്‍ട്ടിലെത്തി, എങ്കിലും വിധി മറ്റൊന്നായിരുന്നു...
നടക്കാനാവതില്ലാഞ്ഞിട്ടും വീല്‍ച്ചെയറിലുരുണ്ട് രണ്ട് തവണ എയര്‍പോര്‍ട്ടിലെത്തി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ തെറ്റ് കാരണം ആദ്യ യാത്ര മുടങ്ങി. രണ്ടാം തവണ എല്ലാം ശരിയാക്കിയെങ്കിലും വിമാനത്തില്‍ കയറാനായി വിധി അനുവദിച്ചില്ല. ഉത്തര്‍പ്രദേശ് ജലാലബാദ് മുഹമ്മാദിഗഞ്ച് സ്വദേശി സാലിം ഷാഫി (48) ആണ് ഈ ഹതഭാഗ്യന്‍.
എട്ട് വര്‍ഷമായി റിയാദിലെ ഒരു റോഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. നാല് മാസം മുമ്പ് സ്‌ട്രോക്ക് വന്ന് ശരീരത്തിന്റെ ഒരു വശം തളര്‍ന്ന് റിയാദ് അല്‍ ഈമാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അസുഖം ഭേദമായില്ലെങ്കിലും ഭാര്യയും അഞ്ച് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അരുകിലെത്താനായി അയാള്‍ ഏറെ ആഗ്രഹിച്ചു. ഈ മാസം ഏഴിന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വീല്‍ച്ചെയര്‍ യാത്രക്കാരനായി പോകാനായി ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.
ഒരു ബന്ധുവിന്റെ സഹായത്താല്‍ റിയാദ് എയര്‍പ്പോര്‍ട്ടിലെത്തി. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ തീയതി തെറ്റാണെന്ന് കണ്ടെത്തി അധികൃതര്‍ യാത്ര തടയുകയായിരുന്നു. തിരികെ വീണ്ടും അല്‍ഈമാന്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ആ വിമാന ടിക്കറ്റ് നഷ്ടമായി. അഞ്ച് ദിവസത്തിന് ശേഷം ചൊവ്വാഴ്ച രാവിലെ ഡല്‍ഹിക്ക് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാന്‍ ടിക്കറ്റെടുത്തു. ബന്ധു മുഹമ്മദ് ഖാലിദിനൊപ്പം വീല്‍ച്ചെയറില്‍ രാവിലെ തന്നെ എയര്‍പ്പോര്‍ട്ടിലെത്തുകയും ചെയ്തു. ബോഡിങ് പാസ് കിട്ടി, നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി അകത്തുകയറി.
വിമാനത്തിലേക്കുള്ള കവാടം തുറക്കാനായി ഏതാനും സമയം മാത്രം ബാക്കിയുള്ളപ്പോള്‍ വിധി അദ്ദേഹത്തെ തട്ടിയെടുത്തു. വീല്‍ചെയറില്‍ തന്നെ ഇരുന്ന് മരിക്കുകയായിരുന്നു. സമീപത്തെ അമീറ നൂറ യൂനിവേഴ്‌സിറ്റി കാമ്പസിലെ കിങ് അബ്ദുല്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. ആശുപത്രിയില്‍ നിന്ന് കിട്ടിയ വിവരപ്രകാരം സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഇന്ത്യ എംബസി വഴി നാട്ടിലെ കുടുംബത്തെ ബന്ധപ്പെട്ടു റിയാദില്‍ ഖബറടക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് റിയാദ് ഖസീം റോഡിലെ ഷിമാല്‍ മഖ്ബറയില്‍ ഖബറടക്കി.
"
https://www.facebook.com/Malayalivartha