സൗദി പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം, നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം ശ്രദ്ധേയമായി
പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം. സൗദി പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും, ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ടും സമ്പന്നമായിരുന്നു ദമ്മാം കൊതറിയ കൂൾ ഗേറ്റ് കമ്പനി ഹാളിൽ നടന്ന ഇഫ്താർ സംഗമം.
പ്രവാസലോകത്തെ മതനിരപേക്ഷയും, ഒത്തൊരുമയും വിളിച്ചോതിയ സംഗമത്തിന് നവയുഗം നേതാക്കളായ നിസാം കൊല്ലം, വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗ്ഗീസ്, റഷിദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, നാസർ കടവിൽ, സനുർ, റിച്ചു കോട്ടയം, രതീഷ് അടൂർ, ജയേഷ്, റഷീദ് മലപ്പുറം, റഷീദ് പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.
നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണി മാധവം, അരുൺ ചാത്തന്നൂർ, ഗോപകുമാർ, തമ്പാൻ നടരാജൻ, സന്തോഷ്, ജാബിർ, ശരണ്യ ഷിബു, ലത്തീഫ് മൈനാഗപ്പള്ളി, മണിക്കുട്ടൻ , ബിനു കുഞ്ഞു, സംഗീത ടീച്ചർ, മറ്റു പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha