ചെറിയ പെരുന്നാൾ, സൗദിയിൽ പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
ചെറിയ പെരുന്നാളിന് പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറുപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പെരുന്നാളിന് മൊത്തോം നാല് ദിവസത്തെ അവധി ആണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക.
തുടർന്ന് ഏപ്രില്‍ 14ന് ജീവനക്കാർ തിരികെ ജോലിയില്‍ പ്രവേശിക്കണം. എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും.
തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്റെ ആര്‍ട്ടിക്കിള്‍ 24 രണ്ടാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 11നാണ് റമദാന്‍ ആരംഭിച്ചത്. ഹിജ്റ കലണ്ടര്‍ അനുസരിച്ച് അറബ് ഒമ്പതാം മാസത്തിലാണ് റമദാന്‍ വരുന്നത്.
വര്‍ഷത്തില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങളാണുള്ളത്. ചന്ദ്രന്‍ ദൃശ്യമാകുന്നതനുസരിച്ച് റമദാന്‍ 29 അല്ലെങ്കില്‍ 30 ദിവസങ്ങള്‍ വരെ ആകാം. റമദാനിന് ശേഷം വരുന്ന മാസമായ ഷവ്വാല്‍ ഒന്നാം നാളിലാണ് ഈദ് അല്‍ ഫിത്തര്‍ അഥവാ ചെറിയപെരുന്നാള്‍ ആഘോഷിക്കുന്നത്.
https://www.facebook.com/Malayalivartha