സൗദിയിൽ താമസകെട്ടിടത്തിൽ നിന്ന് നിലത്തുവീണ് രണ്ടു വയസുകാരി, സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്ക് വീണ കുട്ടിക്ക് സംഭവിച്ചത്...!!!
സൗദിയിൽ താമസകെട്ടിടത്തിൽ നിന്ന് രണ്ടു വയസുകാരി നിലത്തുവീണു. സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്കാണ് കുട്ടി വീണത്. ഇതിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് രണ്ടു വയസുകാരി വീണതെങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് നഗരത്തിലെ കെട്ടിടത്തിൽ നിന്നും ആണ് വീണത്. കെട്ടിടത്തിൽ താമസിക്കുന്ന മറ്റ് സ്ത്രീകൾക്കൊപ്പം അമ്മയും മറ്റൊരു സഹോദരിയും നിന്ന് സംസാരിക്കുകയായിരുന്നു.
അപ്പോൾ കുട്ടിയുടെ സഹോദരി അബദ്ധത്തിൽ മുറിയുടെ ജനൽ തുറന്നതും കുട്ടി ജനലിൽ കൂടി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പിതാവ് പറഞ്ഞത്. അപകട സമയത്ത് പിതാവ് ജോലിസ്ഥലത്തായിരുന്നു. സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്ക് വീണ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കുട്ടിയെ നിലത്ത് നിന്ന് എടുത്തപ്പോൾ മരിച്ചെന്നാണ് കരുതിയെതെന്ന് സെക്യൂരിറ്റി ഗാർഡ് വ്യക്തമാക്കി. കുട്ടിക്ക് ജീവനുണ്ടെന്നറിഞ്ഞപ്പോൾ അദ്ഭുതമായിരുന്നു. അടിയന്തര വൈദ്യസഹായത്തിനായി ആംബുലൻസ് വിളിക്കാൻ അതിവേഗം ശ്രമിച്ചെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. കുട്ടി വീഴുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.
https://www.facebook.com/Malayalivartha