ഈദുൽ ഫിത്ർ പ്രമാണിച്ച് കുവൈത്തിൽ 5 ദിവസത്തെ അവധി, ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും
കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെ 5 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ഏപ്രിൽ 14 ഞായറാഴ്ച മുതൽ വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കും.
സൗദിയിൽ ചെറിയ പെരുന്നാളിന് പൊതുസ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. ഏപ്രില്‍ എട്ട് മുതല്‍ 11വരെയാണ് ചെറുപെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ പെരുന്നാളിന് മൊത്തോം നാല് ദിവസത്തെ അവധി ആണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയും ശനിയും വാരാന്ത്യ അവധിയായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക.
തുടർന്ന് ഏപ്രില്‍ 14ന് ജീവനക്കാർ തിരികെ ജോലിയില്‍ പ്രവേശിക്കണം. എന്നാൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മറ്റ് അത്യാവശ്യ സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളും മുടക്കം വരാത്ത വിധം പ്രവർത്തിക്കും. അവശ്യ സേവന മേഖലയിൽ ജോലിയെടുക്കുന്നവർക്ക് പകരം അവധി ലഭിക്കും.
https://www.facebook.com/Malayalivartha