ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി, എപ്പോള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കാതെ അധികൃതർ
യുഎഇയിലെ ജനപ്രിയ റാഫിള്‍ നറുക്കെടുപ്പ് ബിഗ് ടിക്കറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി. എപ്പോള്‍ പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുന്ന രാജ്യത്തെ മൂന്നാമത്തെ പ്രധാന റാഫിള്‍ ഡ്രോ ഓപറേറ്ററാണ് ബിഗ് ടിക്കറ്റ്. നേരത്തേ പ്രവര്‍ത്തനം അവസാനിപ്പിച്ച ദുബായ് ആസ്ഥാനമായുള്ള മഹ്സൂസും എമിറേറ്റ്സ് ഡ്രോയും എപ്പോള്‍ പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നില്ല.
ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ മഹ്സൂസും എമിറേറ്റ്സ് ഡ്രോയും യുഎഇയില്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. 2023 സെപ്റ്റംബറില്‍ സ്ഥാപിതമായ യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ഏപ്രില്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. നറുക്കെടുപ്പ് ലൈസന്‍സിങ് കൈകാര്യം ചെയ്യുന്നതിനും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഫെഡറല്‍ ബോഡിയായ യുഎഇ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി നിലവില്‍ വന്നത്.
ജനങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് ഹൃദയംഗമമായ അഭിനന്ദനം അറിയിക്കുന്നതായി പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ബിഗ് ടിക്കറ്റ് വ്യക്തമാക്കി. എല്ലാ സമ്മാനങ്ങളിലും ഏറ്റവും ഉയര്‍ന്ന സുതാര്യതയും ഉത്തരവാദിത്തവും സമഗ്രതയും നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. നേരത്തേ വിജയിച്ച എല്ലാവര്‍ക്കും സമ്മാനത്തുക ലഭിച്ചുവെന്ന് ഉറപ്പാക്കും. പുതിയ പ്രവര്‍ത്തന തീയതി യഥാസമയം ജനങ്ങളെ അറിയിക്കും.
പെട്ടെന്നുള്ള തിരിച്ചുവരവ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു-പ്രസ്താവന വ്യക്തമാക്കി. പ്രവര്‍ത്തനം നിര്‍ത്തിയാലും ജനങ്ങള്‍ക്ക് അവരുടെ ബിഗ് ടിക്കറ്റ് അക്കൗണ്ടുകളിലേക്കുള്ള പൂര്‍ണ ആക്സസ് നിലനിര്‍ത്തും.നേരത്തേ പ്രഖ്യാപിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 262 തത്സമയ നറുക്കെടുപ്പ് നാളെ ഏപ്രില്‍ മൂന്ന് ബുധനാഴ്ച നടക്കും. മെയ് മൂന്നിന് നടക്കേണ്ടിയിരുന്ന ഡ്രീം കാര്‍ നറുക്കെടുപ്പുകളും നാളെ നടക്കും.
https://www.facebook.com/Malayalivartha