ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം, സൗദിയിൽ കോഴിക്കോട് സ്വദേശി മരിച്ചു
സൗദിയിൽ അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ചീകിലോട് പൊയില്‍ പടിക്കല്‍ വീട്ടില്‍ റിയാസ് (45) ആണ് മരിച്ചത്. സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഹൃദയാഘാതം മൂലമാണ് മരണം. സന്ദര്‍ശന വിസയിലെത്തിയ ഇയാളുടെ ഭാര്യയും രണ്ട് മക്കളും റിയാദിലുണ്ട്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. പിതാവ്: കോയ, മാതാവ്: ആയിഷ, ഭാര്യ: ബെസി, മക്കള്‍: ഇശ ഫാത്തിമ, മുഹമ്മദ് റയ്യാന്‍.
https://www.facebook.com/Malayalivartha