അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ പ്രവാസികളും, ദയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം
സൗദി അറേബ്യയിൽ 16 വര്‍ഷമായി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാൻ നിർണായക നീക്കം. 33 കോടി രൂപ നൽകിയാൽ റഹീമിന് മാപ്പ് നൽകി വധശിക്ഷയിൽനിന്ന് ഒഴിവാക്കാമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചതായി സൗദി വിദേശകാര്യമന്ത്രാലയം റിയാദ് ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു. പണം കെട്ടിവെച്ച് മോചനത്തിന് അനുവദിച്ചിരിക്കുന്ന കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു.
അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ പ്രവാസി സംഘടനകളും റിയാദിലെ മലയാളി പൊതുസമൂഹം എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്.അബ്ദുറഹീമിന്‍റെ മോചനത്തിനായി ദയാധനം സ്വരൂപിക്കാൻ ബിരിയാണി ചലഞ്ചുമായി റിയാദിലെ മലയാളി പൊതുസമൂഹം. പ്രവാസി സമൂഹം റിയാദിൽ രൂപവൽകരിച്ച അബ്ദുറഹീം നിയമസഹായ സമിതിയുടെ നേതൃത്വത്തിൽ പെരുന്നാൾ ദിനത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. ഈ ജീവകാരുണ്യപ്രവർത്തനത്തിൽ മുഴുവൻ മലയാളി സമൂഹത്തേയും പങ്കാളികളാക്കുക എന്നതാണ് ലക്ഷ്യം.
25 റിയാലാണ് ഒരു ബിരിയാണിയുടെ നിരക്ക്. ഒരാൾ മിനിമം അഞ്ച് ബിരിയാണി ഓർഡർ ചെയ്യണം.മോചനശ്രമത്തിന് റിയാദിലെ മുഴുവൻ പ്രവാസി മലയാളി സംഘടനകളും സാമൂഹികപ്രവർത്തകരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്.ഇത് കൂടാതെ അബ്ദുറഹീമിന്റെ ജീവൻ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ യാചകയാത്രയ്ക്കൊരുങ്ങി ബോബി ചെമ്മണ്ണൂർ. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് നിലവിൽ ഒരുകോടി രൂപ കൈമാറിയിട്ടുണ്ട്.
ഇന്ന് തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് മുമ്പിൽനിന്നാരംഭിച്ച് യാത്ര കാസർകോട്ട് സമാപിക്കുന്ന തരത്തിലാണ് യാചകയാത്ര. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളിലെ കോളേജുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ നേരിട്ട് പൊതുജനങ്ങളോട് സഹായം യാചിക്കുമെന്ന് തൃശ്ശൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ബോബി ചെമ്മണ്ണൂർ അറിയിച്ചിരുന്നു. അബ്ദുറഹീം ലീഗൽ അസിസ്റ്റൻസ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലാണ് പണം സ്വരൂപിക്കുന്നത്. ഇത് കൂടാതെ
അബ്ദുറഹീമിന്റെ വധശിക്ഷ മൂന്നുമാസത്തേക്ക് നീട്ടിനൽകണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ പ്രധാനമന്ത്രിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വഴി സമർപ്പിച്ചിട്ടുണ്ട്. സൗദി പൗരന്‍റെ മകന്‍ അനസ് അല്‍ശഹ്‌രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുറഹീമിനെ സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയും സഹായ സമിതി അംഗങ്ങളും നടത്തിയ നിരന്തര ഇടപെടലുകള്‍ കാരണമാണ് സൗദി കുടുംബം മാപ്പിന് തയ്യാറായത്.
https://www.facebook.com/Malayalivartha