മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും...
മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഏപ്രില്‍ 10 ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. ഒമാനില്‍ ചെറിയ പെരുന്നാള്‍ എന്നായിരിക്കുമെന്നത് നാളെ അറിയാം. ഇവിടെ ഒരുദിവസം വൈകിയാണ് വ്രതം ആരംഭിച്ചത്. ഇതോടെ ഇത്തവണ റമദാന്‍ 30 പൂര്‍ത്തിയാക്കിയാവും ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.
ശവ്വാല്‍ മാസപ്പിറവി എവിടെയും ദൃശ്യമാകാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് പ്രഖ്യാപിക്കുകയായിരുന്നു.
സൗദിയെ കൂടാതെ യുഎഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലും ബുധനാഴ്ച തന്നെയാവും ഈദ് ആഘോഷങ്ങള്‍ നടക്കുക.
മാര്‍ച്ച് 11നായിരുന്നു ഒമാന്‍ ഒഴികെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതം ആരംഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ മുപ്പതാം ദിവസമാണ്.
ഒമാനില്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാകും നാളെ പ്രഖ്യാപിക്കുക. അതേസമയം, ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മക്കയിലും മദീനയിലും ഉള്‍പ്പെടെ സൗദിയിലെ സുപ്രധാന കേന്ദ്രങ്ങളില്‍ എല്ലാം പെരുന്നാള്‍ നമസ്‌കാരവും ഈദ്ഗാഹുകളും സജ്ജമാക്കിയിട്ടുണ്ട്.
സൗദിയില്‍ ചെറിയ പെരുന്നാളിന്റെ ഭാഗമായി നാല് ദിവസത്തോളം അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുക.
പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ത്ത് ആകെ അഞ്ചു ദിവസത്തെ അവധിയാണ് കുവൈത്തില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിട്ടുക. ഒമാനില്‍ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് പൊതു അവധി ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെയാണ്.
"
https://www.facebook.com/Malayalivartha