യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍
യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീണ്ടും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
യു.എ.ഇയില്‍ കഴിഞ്ഞ ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയില്‍ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെല്‍ അവീവിലേക്കുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. യു.എ.ഇയില്‍ കഴിഞ്ഞദിവസങ്ങളില്‍ പെയ്ത മഴ വിമാന സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.ദുബൈ എയര്‍പോര്‍ട്ട് റണ്‍വേ വെള്ളത്തില്‍ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സര്‍വീസുകളാണ് ഇതുകാരണം മുടങ്ങിയത്.
ദുബൈയില്‍ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂര്‍ കൂടി നീട്ടിയിട്ടുണ്ട്.ദുബൈയില്‍ നിന്നുള്ള സര്‍വീസുകളും താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് റീഫണ്ടും നല്‍കും. ഇസ്രായേലിലെ തെല്‍ അവീവിലേക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.
അതേസമയം യുഎഇയില്‍ മഴക്കെടുതിയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ആയിരക്കണക്കിന് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് രേഖകള്‍ കൃത്യമായി സമര്‍പ്പിച്ചാല്‍ നഷ്ടപരിഹാരം ലഭ്യമാകും. പൂര്‍ണ ഇന്‍ഷുറന്‍സ് എടുത്തിട്ടുള്ളവര്‍ക്കാണ് പ്രകൃതി ദുരന്തത്തില്‍ പരിരക്ഷ ലഭിക്കുക.
75 വര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയ്ക്കാണ് യുഎഇ സാക്ഷ്യം വഹിച്ചത്. റെക്കോര്‍ഡ് മഴയാണ് ഇത്തവണ യുഎഇയില്‍ പെയ്തത്. അല്‍ ഐനിലെ ഖത്മ് അല്‍ ഷക്ല മേഖലയിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ്.
രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള മഴയുടെ നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ അധികാരികള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്നാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ കാണിച്ച അവബോധത്തിനും ഉത്തരവാദിത്തത്തിനും ഷെയ്ഖ് മുഹമ്മദ് അഭിനന്ദനം അറിയിക്കുകയും ചെയ്തു. മഴ പെയ്ത് വെള്ളക്കെട്ടുണ്ടായപ്പോള്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റ് പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇന്‍ഷുറന്‍സ് ലഭിക്കും. എന്നാല്‍, പ്രകൃതി ക്ഷോഭം ഉണ്ടെന്നു ബോധ്യപ്പെട്ടിട്ടും വാഹനം വെള്ളത്തിലിറക്കി കേടുപാടുണ്ടായാല്‍ ഇത്തരം പോളിസികളില്‍ കമ്പനികള്‍ക്കാണ് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം.
വെള്ളം കയറി വാഹനങ്ങള്‍ക്കു കേടുപാടുണ്ടായാല്‍, ദുബായ് റജിസ്‌റ്റേഡ് വാഹനങ്ങള്‍ക്ക് ദുബായ് പൊലീസിന്റെ ആപ്പിലോ വെബ്‌സൈറ്റിലോ നിശ്ചിത ഫീസ് അടച്ചാല്‍ ടു ഹും മേ കണ്‍സേണ്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ഇന്‍ഷുറന്‍സ് ബ്രോക്കറെ ബന്ധപ്പെടാവുന്നതാണ്. വാഹനങ്ങളുടെ കേടുപാടുകള്‍ കൃത്യമായ രേഖപ്പെടുത്തുകയും വിഡിയോ, ഫോട്ടോ എന്നിവ സൂക്ഷിക്കുകയും വേണം. ഇതിനു ശേഷം വാഹനത്തിന്റെ മുല്‍ക്കി, െ്രെഡവിങ് ലൈസന്‍സ് എന്നിവ നല്‍കി പൊലീസിന്റെ അസ്സല്‍ റിപ്പോര്‍ട്ട് നേരിട്ടു വാങ്ങാനാകും. വാഹനം ഇന്‍ഷുറന്‍സ് കമ്പനി പ്രതിനിധി പരിശോധിക്കും. തുടര്‍ന്ന് ഗ്യാരേജിലേക്കു മാറ്റും. ക്ലെയിം ലഭിക്കുന്നതു വരെ മുടങ്ങാതെ കാര്യങ്ങള്‍ അന്വേഷിക്കണം. വീടുകളും കെട്ടിടങ്ങളും ഇന്‍ഷുര്‍ ചെയ്തിട്ടുള്ളര്‍ക്കും നഷ്ടപരിഹാരം ലഭിക്കും. തീ, മോഷണം, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശമുണ്ടായാല്‍ തെളിവു സഹിതം ഇന്‍ഷുറന്‍സിനായി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.
"
https://www.facebook.com/Malayalivartha