ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനെതിരെ തെറ്റായ വാര്‍ത്ത നല്കിയ ബ്രിട്ടീഷ് പത്രം ക്ഷമാപണം നടത്തി
യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാനെതിരെ തെറ്റായ വാര്‍ത്ത നല്കിയ ബ്രിട്ടീഷ് പത്രം ക്ഷമാപണം നടത്തി. ഡെയ്‌ലി സ്റ്റാര്‍ ന്യൂസ് പേപര്‍ ആണ് ശൈഖ് മന്‍സൂറിനെതിരെ നല്കിയ വാര്‍ത്ത തെറ്റായിരുന്നെന്നും സംഭവത്തില്‍ ഖേദം രേഖപ്പെടുത്തുന്നതായും വ്യക്തമാക്കിയത്.
ശൈഖ് മന്‍സൂര്‍ തന്റെ സന്ദര്‍ശനവേളയില്‍ പാരീസിലെ ഡിസ്‌നി ലാന്‍ഡില്‍ അധികപണം അടച്ച് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചെന്നായിരുന്നു വാര്‍ത്ത. കുടുംബത്തോടൊപ്പം ഡിസ്‌നി ലാന്‍ഡ് ആസ്വദിക്കുന്നതിനാണ് ഇത്തരത്തില്‍ ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വന്നയുടന്‍തന്നെ അബുദാബിയിലെ അദ്ദേഹത്തിന്റെ ഓഫീസ് പത്രവുമായി ബന്ധപ്പെട്ട് തെറ്റ് ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ശൈഖ് മന്‍സൂറും കുടുംബവും ഈ വര്‍ഷം ഡിസ്‌നി ലാന്‍ഡില്‍ പോയിട്ടില്ലെന്നും ഓഫീസ് വ്യക്തമാക്കി. ഇതേത്തുടര്‍ന്നായിരുന്നു പത്രത്തിന്റെ ക്ഷമാപണം.
https://www.facebook.com/Malayalivartha