യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...
യുഎഇയിലെ കനത്ത മഴയുടെയും, മൂടിക്കെട്ടിയ കാലാവസ്ഥയുടെയും പശ്ചാത്തലത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍ അറിയിച്ചു.. മെയ് രണ്ടിന് ദുബൈയിലേക്ക് എത്തുന്നതോ ദുബൈയില്‍ നിന്ന് പുറപ്പെടുന്നതോ ആയ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ കാലതാമസം പ്രതീക്ഷിക്കണമെന്നും എമിറേറ്റ്സ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ടിക്കറ്റ് റീബുക്ക് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ട്രാവല്‍ ഏജന്‍റുമാരെയോ സമീപത്തുള്ള എമിറേറ്റ്സ് ഓഫീസുമായോ ബന്ധപ്പെടാമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എല്ലാ റീബുക്കിങ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ട, കാറിലോ പൊതുഗതാഗതത്തിലോ യാത്ര പുറപ്പെടുന്ന ഉപഭോക്താക്കള്‍ മോശം കാലാവസ്ഥ പരിഗണിച്ച് കുറച്ച് അധികം സമയം കണക്കാക്കി ഇറങ്ങണമെന്ന് ഫ്ലൈദുബൈയും അറിയിച്ചു. ഫ്ലൈ ദുബൈ വെബ്സൈറ്റ് സന്ദര്‍ശിച്ച് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണം.
മെയ് രണ്ടിന് റദ്ദാക്കിയ വിമാനങ്ങള്‍ ഇവയാണ്...
ഇകെ 123/124 - ദുബൈ-ഇസ്താംബുള്‍
ഇകെ 763/764 -ദുബൈ-ജൊഹാന്നസ്ബര്‍ഗ്
ഇകെ 719/720- ദുബൈ- നയ്റോബി
ഇകെ 921/922- ദുബൈ- കെയ്റോ
ഇകെ 903/904-ദുബൈ- അമ്മാന്‍
ഇകെ 352/353- ദുബൈ- സിംഗപ്പൂര്‍ (മെയ് മൂന്നിന് പുറപ്പെടുന്ന ഇകെ 353 വിമാനം) എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. മഴയും അത് കാരണമുള്ള ഗതാഗതക്കുരുക്കുകളും പ്രതീക്ഷിക്കുന്നതിനാൽ യാത്രക്കാർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ നടത്തണണെന്നാണ് ദുബൈ വിമാനത്താവള അധികൃതരും വിമാന കമ്പനികളും ആവശ്യപ്പെടുന്നത്. ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നേരത്തെ സ്വകാര്യ വാഹനങ്ങളിലായാലും പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുകയാണെങ്കിലും അൽപം നേരത്തെ ഇറങ്ങണമെന്നും വഴിയിൽ ഉണ്ടായേക്കാവുന്ന തടസങ്ങൾ കൂടി കണക്കിലെടുത്ത് അധിക സമയം കാണണമെന്നും അറിയിപ്പിലുണ്ട്.
"മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്ന അതിഥികൾ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം- ദുബൈ എയർപോർട്ട്സ് വക്താവ് അറിയിച്ചു.
യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസുകളുടെ സ്ഥിതി പരിശോധിക്കണം. കാലാവസ്ഥ കാരണമായുണ്ടാവുന്ന അസാധാരണ സാഹചര്യങ്ങളോ നീണ്ട ക്യൂവോ യാത്രയെ ബാധിക്കാതിരിക്കാൻ സാധാരണയേക്കാൾ അൽപം കൂടി നേരത്തെ എത്തണമെന്നും അറിയിപ്പിൽ പറയുന്നു. ദുബായ് ∙ യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ശക്തിപ്രാപിക്കുകയാണ്. രാജ്യത്തുടനീളം അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്.
അബുദാബിയിലെ മുസഫ ഷാബിയ, ദുബായിലെ ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക്, ജുമൈറ, അൽ ഖൂസ്, ബർ ദുബായ്, ഊദ് മേത്ത, അൽ നഹ്ദ, ഷെയ്ഖ് സായിദ് റോഡ്, കരാമ, ബർഷ എന്നിവിടങ്ങളിലും ഷാർജയിലെ സജ, മുവൈല, ഖാസിമിയ എന്നിവിടങ്ങളിലും വടക്കൻ എമിറേറ്റുകളായ റാസൽഖൈമ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിലും മഴ പെയ്യുന്നു. ചില സ്ഥലങ്ങളിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിലും ഇതുവരെ ഗതാഗത തടസ്സങ്ങളോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്കയിടത്തും വാഹന സഞ്ചാരം സാധാരണ നിലയിൽ തുടരുകയാണ്.
അതിനിടെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകള്‍ക്ക് തടസ്സമുണ്ടോയെന്ന കാര്യം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ യാത്ര തടസ്സമില്ലെന്ന് ഉറപ്പാക്കാൻ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിമാന ഓഫിസുമായോ ഏജൻസിയുമായോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ ഉണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഷാർജയിൽ ഈ പ്രാവശ്യം വൻ മുൻകരുതലുകളാണ് എടുത്തിട്ടുള്ളത്.
റോഡരികിലെ ഓവുചാലുകൾ അറ്റകുറ്റപ്പണികൾ നടത്തി വെള്ളം കൃത്യമായി ഒഴുകി പോകാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം അധികൃതർ ജനങ്ങളോട് സുരക്ഷയ്ക്കായി വീടുകളിൽ തന്നെ തുടരാൻ നിർദേശിക്കുന്നു. അത്യാവശ്യ സാഹചര്യങ്ങളിലെ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ നിർദേശിച്ചു. ഇന്ന് (വ്യാഴം) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇന്നും, നാളെയും സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകളായിരിക്കും ഉണ്ടായിരിക്കുക. സർക്കാർ ജീവനക്കാർ വർക്ക് ഫ്രം ഹോം രീതി പിന്തുടരും.
https://www.facebook.com/Malayalivartha