സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് അബുദാബി സര്‍ക്കാര്‍.... അബുദാബി സര്‍ക്കാരില്‍ നിന്ന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് രജനി
സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി ആദരിച്ച് അബുദാബി സര്‍ക്കാര്‍ .അബുദാബിയിലെ ഡിസിടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും അബുദാബി ഗവണ്‍മെന്റ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം (ഡിസിടി) വകുപ്പ് ചെയര്‍മാനുമായ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് ഇതിഹാസ നടന് എമിറേറ്റ്‌സ് ഐഡി കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എംഎ യൂസഫ് അലിയും ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു.
അബുദാബി സര്‍ക്കാരില്‍ നിന്ന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് രജനി പ്രതികരിച്ചു. അബുദാബി സര്‍ക്കാരിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാ സഹായവും നല്‍കി കൂടെ നിന്ന സുഹൃത്ത് എംഎ യൂസഫലിക്കും. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം രജനികാന്ത് പറഞ്ഞു.
ക്യാബിനറ്റ് അംഗവും യുഎഇ മന്ത്രിയുമായ ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെയും രജനീകാന്ത് അബുദാബിയിലെ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചു. ചടങ്ങിന് ശേഷം പുതുതായി നിര്‍മ്മിച്ച ബിഎപിഎസ് ഹിന്ദു മന്ദിറും അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദും അദ്ദേഹം സന്ദര്‍ശിച്ചു. തന്റെ പുതിയ ചിത്രമായ വേട്ടയാന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് രജനികാന്ത് അബുദാബിയിലെത്തിയത്.
"
https://www.facebook.com/Malayalivartha