പ്രവാസി ഭാരതീയ സമ്മേളനം കൊച്ചിയില്‍
2013 ലെ പ്രവാസി ഭാരതീയ സമ്മേളനം കൊച്ചിയില്‍ നടക്കും. ജനുവരി ഏഴ് മുതല്‍ 9 വരെയാണ് സമ്മേളനം. ആദ്യമായാണ് പ്രവാസി സമ്മേളനത്തിന് കൊച്ചി വേദിയാകുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യാക്കാരുടെ പ്രശ്നങ്ങളും ഉത്കണ്ഠകളും കുറിച്ചാണ് സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ ചര്‍ച്ച. ജനുവരി എട്ടിന് നടക്കുന്ന സമ്മേളനം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് നടക്കുന്ന സമാപനസമ്മേളനത്തെ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജി അഭിസംബോധന ചെയ്യും. ഈ സമ്മേളനത്തില്‍, അതുല്യ നേട്ടം കൈവരിച്ച പ്രവാസി ഇന്ത്യക്കാരനെ പ്രവാസി ഭാരതീയ സമ്മാന്‍ നല്കി ആദരിക്കും. മൗറീഷ്യസ് പ്രസിഡന്റ് രാജ്കേശ്വര്‍ വാര്യാഗ് മുഖ്യാതിഥി ആയിരിക്കും. പ്രവാസി സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ബിസിനസ്,തൊഴിലാളി തലങ്ങള ിലുളള ഒട്ടേറെ ഇന്ത്യാക്കാരുമായി മന്ത്രി ചര്‍ച്ചകള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളുമായും പ്രവാസി ഇന്ത്യാക്കാരുടെ വിവിധ വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.
https://www.facebook.com/Malayalivartha