വിസിറ്റിംഗ് വിസയിലെത്തുന്നവർ മടക്ക ടിക്കറ്റ് അതേ എയര്‍ലൈനിയില്‍ നിന്ന് എടുക്കണം, വ്യത്യസ്ത എയർ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരിൽ ചിലരുടെ യാത്ര മുടങ്ങി, വീസ നിയമങ്ങൾ കർശനമാക്കി യുഎഇ...!
സന്ദർശക വീസയിൽ എത്തി മുങ്ങുന്നവരെ പിടിക്കാൻ വീസ നിയമങ്ങൾ കർശനമാക്കിയിരിക്കുകയാണ് യുഎഇ. ടൂറിസ്റ്റ് വിസയിൽ എത്തുന്ന ആളുകൾക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പണമില്ലാതെ വരികയും സർക്കാർ ചെലവിൽ തിരിച്ചയക്കുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ കൂടിയാണ് പരിശോധനകൾ കർശനമാക്കിയത്. യുഎഇയിലേക്കും തിരിച്ചും രണ്ട് എയർലൈനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത പലർക്കും യുഎഇയിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സന്ദര്‍ശക വീസയില്‍ യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെ കര്‍ശന പരിശോധനകള്‍ മൂലം തിരിച്ചു പോരേണ്ടി വരുന്ന അവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത്. യാത്രക്കാരോട് മടക്ക ടിക്കറ്റുകളും അതേ എയര്‍ലൈന്‍ കമ്പനിയില്‍ നിന്ന് തന്നെ എടുക്കാനാണ് നിർദേശം. എമിഗ്രേഷനിലെ ആശയക്കുഴപ്പം ഒഴിവാക്കാനായി സന്ദർശകവീസക്കാർ മടക്കയാത്രയും ഒരേ എയർലൈനിൽ തന്നെ ബുക്ക് ചെയ്യുന്നതാണു നല്ലതെന്നാണു പുതിയ നിർദേശം.
വ്യത്യസ്ത എയർ ലൈനുകളിലെ ടിക്കറ്റുമായി എത്തിയവരിൽ ചിലരുടെ യാത്ര മുടങ്ങിയതോടെയാണിത്. സന്ദർശന വീസയിലുള്ളവർ മടക്ക യാത്രയ്ക്ക് ഡമ്മി ടിക്കറ്റുകളാണ് പലപ്പോഴും ഹാജരാക്കുക. യാത്രക്കാർ യുഎഇയിൽ പ്രവേശിക്കുന്നതിനു പിന്നാലെ ഈ ടിക്കറ്റുകൾ റദ്ദാക്കും. ഒരേ എയർലൈനിന്റെ മടക്ക യാത്രാ ടിക്കറ്റ് ആണെങ്കിൽ ബോർഡിങ് പാസ് നൽകുമ്പോൾ തന്നെ ഇതിന്റെ സാധുത ഉറപ്പിക്കാൻ സാധിക്കുമെന്നതാണു മെച്ചം.
സന്ദർശക വീസക്കാർ മടക്ക യാത്രാ ടിക്കറ്റിനു പുറമെ, ഒരു മാസത്തെ താമസത്തിനു 3000 ദിർഹവും രണ്ടു മാസത്തെ താമസത്തിന് 5000 ദിർഹവും കയ്യിൽ കരുതണം. അല്ലെങ്കിൽ അത്രയും തുക ബാലൻസ് ഉള്ള ക്രെഡിറ്റ് കാർഡ് ഉണ്ടാകണം. താമസ രേഖയും ഹാജരാക്കണം. ഹോട്ടൽ ബുക്കിങ് ഇല്ലാത്തവർ ആരുടെ ഒപ്പമാണോ താമസിക്കുന്നത് അവരുടെ വീസ, എമിറേറ്റ്സ് ഐഡി തുടങ്ങിയ വിവരങ്ങൾ കയ്യിൽ കരുതണം.
ദുബൈയില്‍ സന്ദര്‍ശക വീസിയിലെത്തുന്ന പലരും തിരിച്ചുപോകാതെ ജോലി ഒപ്പിച്ച് അവിടെ തന്നെ തുടരുന്നത് ശ്രദ്ധയില്‍പെട്ടതോടെയാണ് യു.എ.ഇ ഭരണകൂടം കഴിഞ്ഞ മേയ് 15 മുതല്‍ പരിശോധന കര്‍ശനമാക്കിയത്. ദുബൈയിലെ എയര്‍പോര്‍ട്ടുകളിലാണ് ആദ്യം സന്ദര്‍ശക വീസകള്‍ ചെക്കിംഗ് ആരംഭിച്ചത്. പിന്നീട് എയര്‍ലൈന്‍ കമ്പനികളുടെ നേതൃത്വത്തില്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളിലും പരിശോധന ശക്തമാക്കി. മടക്ക ടിക്കറ്റ് രണ്ട് കമ്പനികളുടേതാകുമ്പോള്‍ ആശയക്കുഴപ്പത്തിനടയാക്കുന്നതിനാലാണ് ഒരേ എയര്‍ലൈനില്‍ തന്നെ ബുക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കാന്‍ കാരണം.
https://www.facebook.com/Malayalivartha