എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു; ക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി ജി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു എന്നതാണ് ഇത് നൽകുന്ന സൂചന. നുണയുടേയും പ്രീണനത്തിൻ്റേയും രാഷ്ട്രീയം പൊള്ളയാണെന്ന് അവർക്കറിയാം. തിരുവനന്തപുരത്ത് 65 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ഏറെ അടുത്തറിയാനിട വന്നു. ഒപ്പം നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യമേകുന്നു.
നാളെത്തെ ജനവിധിയെ പ്രതീക്ഷയോടെ തന്നെ കാണുകയാണ്. ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എന്നാലാവും വിധം ഇടപെടുമെന്ന ഉറപ്പ് ആവർത്തിക്കുന്നു. നിങ്ങളേവരുടേയും സ്നേഹവും പ്രാർത്ഥനയും ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കരുത്താകും. അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha