കുവൈത്തിന് പുതിയ കിരീടാവകാശി, ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കുവൈത്തിന്റെ പുതിയ കിരീടാവകാശിയായി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുൻ അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് അന്നത്തെ കിരീടാവകാശി ഷെയ്ഖ് മിഷാൽ അമീറായി ചുമതലയേറ്റതോടെയാണ് പുതിയ കിരീടാവകാശിയെ തിരഞ്ഞെടുത്തത്. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചത്.
ശൈഖ് ഖാലിദ് ഹമദ് അല്‍ സബാഹിന്റെ പുത്രനായി 1953ല്‍ കുവൈത്ത് സിറ്റിയിലാണ് ശൈഖ്‌സബാഹ് ഖാലിദ് അല്‍ സബാഹിന്റെ ജനനം. വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം കഴിഞ്ഞ2006 മുതല്‍ 2019വരെകുവൈത്തിന്റെ വിദേശ കാര്യമന്ത്രി യായിരുന്നു. തുടര്‍ന്ന് 2019ല്‍ കുവൈത്തിന്റെ പ്രധാന മന്ത്രി ആയി.
സര്‍ക്കാറും പാര്‍ലിമെന്റും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് 2022ല്‍ തന്റെ പ്രധാന മന്ത്രി സ്ഥാനം രാജിവെച്ചു. 2019ല്‍ ലോകമാസകലം മഹാമാരിയില്‍ അകപ്പെട്ട് ഭീതിയോടെ കഴിഞ്ഞപോള്‍ തന്റെ രാജ്യത്ത് രോഗ വ്യാപനം തടയുന്നതിന് അതോടൊപ്പം പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും വാക്‌സിനുകള്‍ ഒരുക്കുന്നതിനും ശൈഖ് സബാഹ് അല്‍ ഖലിദിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭ കൈകൊണ്ട നടപടികള്‍ എക്കാലവും ഓര്‍ക്കപ്പെടും.
https://www.facebook.com/Malayalivartha