കെ.രാധാകൃഷ്ണൻ തോൽക്കാൻ പിണറായി ആഗ്രഹിച്ചോ? കെ കെ ഷൈലജയും ഐസക്കും തോറ്റതിൽ ആഹ്ലാദം, ധിക്കാരത്തിന്റെയും താൻ പോരായ്മയുടെയും രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് കെ രാധാകൃഷ്ണൻ ലോക് സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിൽ പിണറായി വിഭാഗത്തിന് കടുത്ത അത്യപ്തി...!!!
പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും മുൻ ദേശാഭിമാനി പത്രാധിപരുമായ ജി. ശക്തിധരൻ തന്റെ ഫേസ്ബുക്കിൽ എഴുതിയ ഒരു കുറിപ്പാണ് ഇനി പറയുന്നത്. വിമോചന സമരകാലത്ത് ജവഹർലാൽ നെഹ്‌റു ഇ.എം. എസിനെ സന്ദർശിച്ചപ്പോൾ കേരളത്തിലെ ജനരോഷം ഇളകുന്നത് നേരിൽ അറിഞ്ഞു നെഹ്‌റു ഉന്നയിച്ച ഒരു സംശയമുണ്ട്. അത് ഇപ്പോൾ ഏറെ പ്രസക്തമാണ്, " മിസ്റ്റർ ഇ എം എസ് "ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ ജനങ്ങളെ നിങ്ങൾക്ക് എങ്ങിനെ എതിരാക്കാൻ കഴിഞ്ഞു?
അതാണ് തെരഞ്ഞെടുപ്പ് വിധി പുറത്തായപ്പോൾ ഓരോ കമ്മ്യുണിസ്റ്റുകാരനും സ. പിണറായി വിജയനോട് ചോദിക്കേണ്ടത്. അവതാരങ്ങളെ അടുപ്പിക്കരുതെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയനെക്കൊണ്ട് പത്രമ്മേളനത്തിൽ പരസ്യമായി പറയിപ്പിക്കുകയും എട്ടുവർഷത്തിലേറെയായി ഒരവതാരത്തിന് പകരം ദശാവതാരമായി വിരാജിക്കുകയും ചെയ്യുന്ന ജോൺ ബ്രിട്ടാസ് എന്നുമുതലാണ് കമ്യുണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്തത്? എന്നെങ്കിലും ഒരു ചെങ്കൊടി അയാൾ പിടിച്ചിട്ടുണ്ടോ? എന്നെങ്കിലും ഒരു പ്രകടനത്തിൽ മുഷ്ടിചുരുട്ടി പിടിച്ചിട്ടുണ്ടോ? കമ്മ്യുണിസ്റ്റ് ആണ് താൻ എന്ന് എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ? അതോ പാർട്ടിയുടെ ഒറ്റുകാരനായി ആരെങ്കിലും കടത്തിവിട്ടതാണോ? എന്തായിരുന്നു ഇയാളുടെ ജോലി? ഏതെങ്കിലും സംസ്ഥാന കമ്മിറ്റിക്കാരന് വെളിപ്പെടുത്താമോ? അമേരിക്കൻ ചാരസംഘടനയ്ക്കു പാർട്ടിയെക്കുറിച്ചു വിവരങ്ങൾ കൊടുക്കാൻ ആരാണ് ഇയാളെ ചുമതലപ്പെടുത്തിയത്. എന്നെപ്പോലെ ആയിരക്കണക്കിന് പ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചു പടുത്തുയർത്തിയ പാർട്ടിയാണിത്.
സഖാവ് പിണറായി വിജയനെയും കുടുംബത്തെയും ഇയാൾ മുതലാളിത്തത്തിന്റെ അപചയങ്ങളിൽ കൊണ്ട് ചാടിച്ചപ്പോൾ എന്തുകൊണ്ട് ഒറ്റ സംസ്ഥാനകമ്മിറ്റി അംഗവും എതിർത്ത് ശബ്ദിച്ചില്ല. തങ്ങൾക്ക് കിട്ടാനുള്ള പങ്ക് കൈപ്പറ്റുന്നതിലല്ലേ അവരുടെയെല്ലാം കണ്ണ്? പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചു താഴേക്ക് അയച്ച തെറ്റുതിരുത്തൽ രേഖ തുറന്ന് നോക്കിയിരുന്നെങ്കിൽ എത്ര പിബി അംഗങ്ങൾക്ക് ഈ പാർട്ടിയിൽ. തുടരാനാകുമായിരുന്നു. എങ്ങിനെ ഇത്രയും പെണ്ണുപിടിയന്മാരും അധോലോക ബന്ധമുള്ളവരും മാഫിയകളും ഈ പാർട്ടിയിൽ അടിഞ്ഞുകൂടി? ഇന്നോവയില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത ! ഇവരെയൊക്കെ പെറ്റിട്ടത് ഇന്നോവയിലാണോ? കോടാനുകോടി രുപ ഖജനാവിൽ നിന്ന് ഓരോ വർഷവും അടിച്ചുമാറ്റുന്നത് സർക്കാരിന് എന്ത് ഉണ്ടാക്കിക്കൊടുത്തതിനാണ്? ബംഗാളിലും ഇതുതന്നെയല്ലേ സംഭവിച്ചത്.
സി.പി.എമ്മിൽ നിന്ന് കേരളം ആരെയാണ് ജയിപ്പിച്ചതെന്ന് മനസിലാക്കിയാൽ ഇക്കാര്യം വ്യക്തമാകും. മന്ത്രി കെ. രാധാകൃഷ്ണൻ. മുഖ്യമന്ത്രിക്ക് തരിമ്പും താൽപര്യമില്ലാത്ത ഒരാളാണ് രാധാകൃഷണൻ. സംസ്ഥാനത്ത് ധിക്കാരത്തിന്റെയും താൻ പോരായ്മയുടെയും രാഷ്ട്രീയത്തിന് അന്ത്യം കുറിച്ച് കെ രാധാകൃഷ്ണൻ ലോക സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിൽ സി.പി എമ്മിൽ കടുത്ത അത്യപ്തിയാണുള്ളത്. കേരളത്തിൽ ജയിച്ചത് യഥാർത്ഥ കമ്യൂണിസ്റ്റാണ്. കെ രാധാകൃഷ്ണൻ ലോക സഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടതിൽ മുഖ്യമന്ത്രി പിണറായി വിജയന് സന്തോഷമേയില്ല. പക്ഷേ കെ കെ ഷൈലജയും ഐസക്കും തോറ്റതിൽ പിണറായി ആഹ്ലാദിച്ചു.
കെ. രാധാകൃഷ്ണനെ പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പു മന്ത്രിയായി രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമിക്കുമ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം.പി, എ സമ്പത്തിനെയും നിയമിച്ചു. പട്ടിക ജാതി വികസന വകുപ്പിലെ മുഖ്യമന്ത്രിയുടെ നോമിനിയായ മന്ത്രിയായിരുന്നു സമ്പത്ത്. അങ്ങനെ അവിടെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടായി. ഒടുവിൽ സമ്പത്തും മന്ത്രിയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടി. അങ്ങനെ സമ്പത്തിനെ ഒഴിവാക്കണമെന്ന് മന്ത്രി എഴുതി നൽകി. കെ രാധാകൃഷ്ണൻ എന്ന വിട്ടു വീഴ്ചയില്ലാത്ത നേതാവിനെ മെരുക്കാനായിട്ടാണ് എ സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത്.
ഇ.കെ. നായനാർ മന്ത്രിസഭയിൽ പിന്നാക്ക ക്ഷേമ മന്ത്രിയും അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ നിയമസഭാ സ്പീക്കറുമായിരുന്ന കെ രാധാകൃഷ്ണന് വളരെ വിപുലമായ രാഷ്ട്രീയ പാരമ്പര്യമാണുള്ളത്. പിണറായി വിജയനൊപ്പം മന്ത്രിയായിരുന്ന വ്യക്തിയാണ് രാധാകൃഷ്ണൻ.ഇത്രയും സീനിയറായ ഒരു നേതാവ് തൻറെ കൈയിൽ ഒതുങ്ങില്ലെന്ന് പിണറായി കരുതിയെങ്കിൽ അദ്ദേഹത്തെ തെറ്റു പറയാനാവില്ല.അതുകൊണ്ടാണ് ഗ്ലാമർവകുപ്പിന് അദ്ദേഹത്തിന് നൽകാതിരുന്നത്.
രാധാകൃഷ്ണൻ ആരെയും തലയിലെടുത്ത് പ്രതിഷ്ഠിക്കുന്ന ഒരു നേതാവല്ല. സ്വന്തം കാര്യം സുതാര്യവും സത്യസന്ധവുമായി നോക്കി മുന്നോട്ടുപോകുന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന് അപ്രധാനമായ ഒരു വകുപ്പു നൽകി ഒതുക്കുകയാണ് പിണറായി ചെയ്തത്. മുമ്പ് എ.കെ. ബാലനോട് ചെയ്തതും ഇതു തന്നെയായിരുന്നു.ബാലന് നിയമവകുപ്പ് പോലെ ഒരു പ്രധാന വകുപ്പു നൽകി. രാധാകൃഷ്ണന് ദേവസ്വം വകുപ്പു നൽകിയെങ്കിലും അത് ഏറെ വിവാദങ്ങൾക്ക് ഇട നൽകുന്നതാണ്.പരിണിത പ്രജ്ഞനായ രാധാകൃഷ്ണൻ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരെയും പിണക്കാത്ത പക്വതയാർന്ന തീരുമാനങ്ങൾ മാത്രമേ എടുക്കുകയുള്ളു. ഇതും സമ്പത്തിനെ നിയമിക്കാൻ ഒരു കാരണമായിട്ടുണ്ട്. രാധാകൃഷ്ണനുമായി ഒരു കൈയകലം പിണറായിക്കുണ്ട്.ആ വകുപ്പിൽ നടക്കുന്ന ദൈനംദിന കാര്യങ്ങൾ അറിയാൻ മുഖ്യമന്ത്രിക്ക് വിഷമമുണ്ടായിരുന്നു. സമ്പത്ത് വന്നതോടെ ആ വിഷമം മാറി.
സമ്പത്തിനെ പോലെ ഇത്രയും അനുസരണ ശീലമുള്ള നേതാക്കൾ സി പി എമ്മിൽ കുറവാണ്. സമ്പത്തിനെ പോലെ മുഖ്യമന്ത്രിയോട് കുറുള്ള നേതാക്കളും കുറവാണ്. ഡൽഹിയിൽ കേരള സർക്കാരിൻറെ പ്രതിനിധിയായി സമ്പത്തിനെ നിയമിച്ചത് തന്നെ പിണറായിക്ക് അദ്ദേഹത്തോടുള്ള പ്രതിപത്തി കാരണമാണ്. സമ്പത്തിന് കാബിനറ്റ് റാങ്ക് നൽകിയത് പിണറായിക്കുള്ള ഇഷ്ട കൂടുതൽ കൊണ്ടാണ്. സമ്പത്തിനെതിരെ നിരന്തരം വാർത്തകൾ വന്നിട്ടും പിണറായി അതൊന്നും കൂസാക്കിയില്ല.മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള സമ്പത്ത് ലാവ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൃത്യമായി ഇടപെട്ടിരുന്നു.ഡൽഹി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി അടുപ്പം പുലർത്തുന്ന സമ്പത്തിന് കേരള സർക്കാരിന് ഡൽഹിയിൽ ആവശ്യമുള്ള കാര്യങ്ങൾ ചെയ്യാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല.കൊറോണ കാലത്ത് അദ്ദേഹം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തിയിട്ട് മടങ്ങിപ്പോയില്ല.
കെ.രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി എ.സമ്പത്തിനെ നിയമിച്ചത്, ഒരു മന്ത്രി എന്ന നിലയിലും പട്ടികജാതി വിഭാഗത്തിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്നു വന്ന നിലയിലും രാധാകൃഷ്ണന്റെ എല്ലാ നേട്ടങ്ങളെയും കഴിവിനെയും പരിഹസിക്കുന്നതിനു തുല്യമാണെന്നാണ് കൊടുക്കുന്നിൽ പറഞ്ഞത്. സമ്പത്ത് ഷാഡോ മിനിസ്റ്ററാണെന്നാണ് കൊടുക്കുന്നിൽ പറയുന്നത്. കഴിവുറ്റ സാമാജികനും സ്പീക്കറും മന്ത്രിയും നേതാവുമായി കഴിവ് തെളിയിച്ച കെ.രാധാ കൃഷ്ണന് മേലേക്കൂടി എ.സമ്പത്തിനെ പ്പോലെയൊരു നേതാവിനെ 'ഷാഡോ മിനിസ്റ്റർ' ആയി നിയമിച്ചത് അദ്ദേഹത്തിന്റെ കഴിവുകളിലും ഭരണമികവിലും അദ്ദേഹത്തി ന്റെ സ്വത്വത്തിലും സി.പി.എം വിശ്വസിക്കുന്നില്ലായെന്നതിന്റെയും, സി.പി.എമ്മിന്റെ ദളിത് സ്നേഹം കേവലം തൊലിപ്പുറത്തു മാത്രമാനുള്ളത്.
കെ.രാധാകൃഷ്ണന്റെ 'റിമോട്ട് കൺട്രോൾ' ആയിട്ടാണോ പിണറായിയുടെ പ്രീതിപിടിച്ചുപറ്റിയ എ. സമ്പത്തിനെ നിയമിച്ചതെന്നും അങ്ങനെയെങ്കിൽ അത് ചോദ്യം ചെയ്യാനുള്ള ആർജവം രാധാകൃഷ്ണൻ കാണിക്കണമെന്ന് അന്ന് അഭിപ്രായം ഉയർന്നിരുന്നു .ഒപ്പം തന്നെ എ.സമ്പത്തെന്ന, 'സി.പി.എം വെള്ളാന'യെ നികുതിപ്പണം നൽകി നിരന്തരം പരിപോഷിപ്പിക്കുന്ന നടപടി എന്ത് കാരണത്താലാണെന്ന് സി.പി.എം അണികൾ തന്നെ ചോദിക്കേണ്ടതായിരുന്നു. ഒന്നാം കോവിഡ് ലോക്ക് ഡൌൺ കാലഘട്ടം മുഴുവനും ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിയിരുന്ന സമ്പത്ത് തിരുവനന്തപുരം വിട്ട് എങ്ങും പോവാതെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട ഒരു വ്യക്തി കൂടിയാണ്. അനവധി മലയാളികൾക്ക് ഡൽഹിയിൽ പലവിധത്തിലുള്ള സഹായം, യാത്രക്കും, ആശുപത്രി പ്രവേശനത്തിനും ഉൾപ്പെടെ ആവശ്യമായി വന്നപ്പോളൊക്കെ യാതൊരു സഹായവും പ്രത്യേക പ്രതിനിധിയുടെ ഓഫീസിൽ നിന്ന് ലഭ്യമായിട്ടില്ല എന്നതും ഓർക്കേണ്ട ഒരു കാര്യം തന്നെയാണ്.
ഇത്തരത്തിലൊരാളെ മറ്റൊരു മന്ത്രിമാരുടെ കൂടെയും നിയമിക്കാതെ കെ.രാധാകൃഷ്ണ ന്റെ ഓഫിസിൽ 'സൂപ്പർ മന്ത്രിയായി' അവരോധിച്ചത് ദളിതരോടുള്ള സി.പി.എം അവഹേളനത്തി ന്റെ പുതിയ രീതിയായിരുന്നു. സമ്പത്തിൻറെ നിയമനത്തിൽ എതിർപ്പുള്ള നിരവധി നേതാക്കൾ സി പി എമ്മിലുണ്ടായിരുന്നു.. സമ്പത്തിന് വളരെ മികച്ച ശമ്പളവും സ്റ്റാഫും കാറും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പാർട്ടി നൽകി. ഇത് രാധാകൃഷ്ണനെ ഒതുക്കാനുള്ള തന്ത്രമായിരുന്നു. രാധാകൃഷ്ണന്റെ വകുപ്പിന് പണം അനുവദിക്കാൻ പോലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ തയാറായില്ല. ദേവസ്വം വകുപ്പിനെ പൊളിക്കാൻ തുടക്കം മുതൽ പിണറായി ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴും കടകംപള്ളി സുരേന്ദ്രനെ പോലെ പിണറായിയുടെ അടിമയായി നിൽക്കാൻ രാധാകൃഷ്ണൻ തയ്യാറായിരുന്നില്ല. ശബരിമലയിൽ പിണറായി നിർദ്ദേശിച്ച മാറ്റങ്ങളൊന്നും നടപ്പാക്കാൻ രാധാകൃഷ്ണൻ തയ്യാറായില്ല. രാധാകൃഷ്ണനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ ഒരു അവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പിണറായി. കാരണം ശക്തിധരൻ ചൂണ്ടികാണിച്ചതു പോലെ പിണറായി മന്ത്രിസഭയിലെ ഏക കമ്യൂണിസ്റ്റായിരുന്നു രാധാകൃഷ്ണൻ. ഇനി ആ ശല്യമില്ല.
ഷൈലജയെയും ഐസക്കിനെയും തോൽപ്പിക്കണമെന്ന പിണറായിയുടെ ഉദ്ദേശം വിജയിച്ചു. ഇനി ടീച്ചറമ്മയെയും സാമ്പത്തിക വിശാരദൻ ഐസക്കിനെയും വിളിച്ചുകൊണ്ട് അവരുടെ ഭക്തർ വരില്ല. യഥാർത്ഥത്തിൽ സി പിഎമ്മിലും സർക്കാരിലും പിണറായി സേഫായി. ഇനി പിണറായിക്ക് എതിർ ശബ്ദങ്ങളൊന്നുമില്ല . പാർട്ടി ഇല്ലാതായെന്ന് പിണറായിക്ക് മനസിലായി. തനിക്ക് ശേഷം പ്രളയം എന്ന് പിണറായിക്ക് അഭിമാനിക്കാം. മുമ്പ് ഒരു തിരഞ്ഞടുപ്പിൽ ഇടതുമുന്നണി തകർന്നപ്പോൾ വി എസ് ചിരിച്ച ആ ചിരിയാണ് പിണറായി ഇപ്പോൾ ചിരിക്കുന്നത്.
അതേസമയം രാജീവ് ചന്ദ്രശേഖർ തോറ്റതിൽ ഇ.പിയെ പോലെ പിണറായിക്കും ദേഷ്യമുണ്ട്. ഇ.പിയുടെ റിസോർട്ടിലെ മുതലാളിയാണ് രാജീവ് ചന്ദ്രരേഖറിന്റെ ട്രസ്റ്റ് എന്ന് ആരോപണം ഉയർന്നിരുന്നു. മൊറാഴയിലെ ആയുർവേദ റിസോർട്ടിൽ ഇ.പി.ജയരാജന് പുറമെ ചില പ്രമുഖ സി പി എം നേതാക്കൾക്കും സാമ്പത്തിക നിക്ഷേപമുണ്ടെന്ന് പി.ജയരാജനുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു.. സി പി എമ്മിലെ ഇ.പി മാരുമായി നോക്കുമ്പോൾ കെ രാധാകൃഷ്ണൻ ഒരു നിർദ്ധനനായ സാധാരണക്കാരനാണ്.
മന്ത്രി കെ രാധാകൃഷ്ണന് ആകെ ആസ്തി 3.57 ലക്ഷം രൂപയാണ്. മന്ത്രിയെന്ന നിലയിലുള്ള ശമ്പളവും അലവൻസും ഉൾപ്പെടെയാണ് ഈ വരുമാനം. 10,000 രൂപയാണ് ആകെ കൈവശമുള്ളത്. നാമനിർദേശ പത്രികയ്ക്കൊപ്പമുള്ള ആസ്തി വിവരങ്ങളുടെ സത്യവാങ്മൂലത്തിലാണ് ഈ കണക്കുകൾ എട്ട് ബാങ്കുകളിലായി 1,90,926 രൂപയാണ് കെ രാധാകൃഷ്ണന് നിക്ഷേപമുള്ളത്. 2,10,926 രൂപയാണ് കെ രാധാകൃഷ്ണന്റെ മൊത്തം ആസ്തിമൂല്യം. അമ്മ വടക്കേവളപ്പിൽ വീട്ടിൽ ചിന്നയ്ക്ക് നിക്ഷേപവും സ്വർണവുമുൾപ്പെടെ 93,711 രൂപയുടെ ആസ്തി മൂല്യമാണുള്ളത്. അമ്മയുടെ കൈവശം 1,000 രൂപയും 11 ഗ്രാമുള്ള സ്വർണമാലയും നാലുഗ്രാമിന്റെ സ്വർണക്കമ്മലുമുണ്ട്. അമ്മയ്ക്ക് ബാങ്കിൽ 2,711 രൂപയാണ് നിക്ഷേപം.
മുമ്പ് ശക്തിധരൻ പറഞ്ഞതുപോലെ ബ്രിട്ടാസാണ് ഇന്ന് പിണറായിയെ നയിക്കുന്നത്. കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം കണ്ടെത്തിയ രണ്ട് സ്ഥാനാര്‍ത്ഥികളും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടപ്പെട്ടവരായിരുന്നു . ഇതിൽ ഒരാൾ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പിആര്‍ ഏജന്‍സികള്‍ക്ക് പിന്നില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചയാളാണ്. മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിശ്വസ്തരാണെന്ന പ്രത്യേകതയും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുമുണ്ട്. മുഖ്യമന്ത്രിയുടെ മകളുമായി ഏറെ അടുപ്പം പുലർത്തുന്നയാളാണ് എം.പിയായ ഒരാൾ. മുഖ്യമന്ത്രിയെ വിദേശയാത്രകളിൽ ഉൾപ്പെടെ അനുഗമിക്കുന്നയാളുമാണ് ഇദ്ദേഹം. മുഖ്യമന്ത്രിയുടെ ഭാഷാ സഹായിയായും ജോൺ ബ്രിട്ടാസ് പ്രവർത്തിച്ചിട്ടുണ്ട്. പിണറായിയുടെ ചുരുക്കം ചില വിശ്വസ്തരിൽ ഒരാളാണ് ഇദ്ദേഹം.
പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടും കഠിനാധ്വാനം ചെയ്തും പ്രവര്‍ത്തിച്ച മുതിര്‍ന്ന നേതാക്കൾ നിരവധിയുണ്ട്. ഐസക്കിന് നിയമസഭാ സീറ്റ് നൽകാതിരുന്നപ്പോൾ രാജ്യസഭാ സീറ്റ് നൽകണമെന്ന ആവശ്യം ഉയർന്നത് കേന്ദ്ര കമ്മിറ്റിയിൽ നിന്നാണ്. ഐസക്കിനെ പോലൊരാൾ രാജ്യസഭയിൽ വേണം എന്ന യച്ചൂരി ആഗ്രഹിച്ചിരുന്നു. രാജ്യസഭയിൽ സി പി എമ്മിന്റെ ശബ്ദം ഉയർത്താൻ ഇപ്പോൾ അംഗങ്ങൾ കുറവാണ്.
യച്ചുരിക്ക് പോലും പിണറായി നൽകാത്ത രാജ്യസഭാ സീറ്റാണ് ബ്രിട്ടാസിനും ശിവദാസനും നൽകിയത്. സോണിയാ ഗാന്ധി യച്ചൂരിക്ക് സീറ്റ് വാഗ്ദാനം ചെയ്തപ്പോൾ അതും പിണറായി ഇല്ലാതാക്കി.
കഴിവും കാര്യശേഷിയുമുള്ള ഉന്നത നേതാക്കളെ പൂര്‍ണ്ണമായും അവഗണിച്ചാണ് മുഖ്യമന്ത്രി തന്റെ ഇഷ്ടക്കാര്‍ക്ക് രാജ്യസഭ സീറ്റ് നല്‍കിയത്. മനസ്സില്ലാമനസ്സോടെയാണെങ്കിലും മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിക്കേണ്ട ഗതികേട്ടിലായി സിപിഎം നേതാക്കള്‍.. മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്തവരെ വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് ഇതിലൂടെ പ്രകടമാകുന്നത്.മുഖ്യമന്ത്രിക്ക് വേണ്ടത് അടിമകളെയാണെന്ന് സി പി എം നേതാക്കൾ അടക്കം പറഞ്ഞു തുടങ്ങി. രാഷ്ട്രീയമായി വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിലും കെ കെ രാഗേഷിന് ഒരു അവസരം കൂടി നല്‍കേണ്ടതായിരുന്നുവെന്ന് എല്ലാ നേതാക്കളും പറഞ്ഞു. കർഷക സമരത്തിന്റെ മുന്നണി പോരാളിയെന്ന നിലയിൽ രാകേഷിന് ഒരവസരം നൽകണമെന്നായിരുന്നു കേന്ദ്രനേതാക്കളുടെ ആവശ്യം.
മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ സിപിഎമ്മിന് ഉള്ളിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായ പ്രതിഷേധമുണ്ടായി. ഇത് പുറത്തുകാട്ടാന്‍ പല നേതാക്കൾക്കും ധൈര്യമുണ്ടായിരുന്നില്ല. എല്ലാവരും കാത്തിരിക്കുന്നത് പിണറായി സർക്കാരിന്റെ തോൽവിയാണ്. സി പി എം എന്ന വലിയ പാർട്ടിയെ പിണറായി തന്റെ പോക്കറ്റിലാക്കിയെന്നാണ് സി പി എം നേതാക്കളുടെ അഭിപ്രായം. അത്തരം ഒരു അവസരം പ്രയോജനപ്പെടുത്താനാണ് സിപിഎമ്മിലെ പിണറായി വിരുദ്ധർ കാത്തിരിക്കുന്നത്. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.
https://www.facebook.com/Malayalivartha