ഇന്ത്യയെ കൂടുതല്‍ പുരോഗതിയിലേയ്ക്കും വളര്‍ച്ചയിലേക്കും നയിക്കുന്നതില്‍ വിജയിക്കുകയും ചെയ്യട്ടെ... മൂന്നാമതും അധികാരത്തിലേറുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
ഇന്ത്യയെ കൂടുതല്‍ പുരോഗതിയിലേയ്ക്കും വളര്‍ച്ചയിലേക്കും നയിക്കുന്നതില്‍ വിജയിക്കുകയും ചെയ്യട്ടെ... മൂന്നാമതും അധികാരത്തിലേറുന്ന നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. ''പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
ഞങ്ങളുടെ രണ്ട് രാജ്യങ്ങളും ആഴത്തില്‍ വേരൂന്നിയ തന്ത്രപരമായ പങ്കാളിത്തം വിജയകരമായി തുടരും. ഇരു രാജ്യങ്ങളുടെയും നമ്മുടെ ജനതയുടെയും വികസന ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി ലക്ഷ്യമിട്ടുള്ള തുടര്‍ സഹകരണത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു'' ഷെയ്ഖ് മുഹമ്മദ് എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും നരേന്ദ്രമോദിയെ അഭിനന്ദിച്ചു.
മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ അതിന്റെ സാമ്പത്തിക പുരോഗതി നിലനിര്‍ത്തുകയും കഴിഞ്ഞ ദശകത്തിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ പടുത്തുയര്‍ത്തുന്നത് തുടരുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha