ഉഷ്ണതരംഗ മുന്നറിയിപ്പുമായി അറബ് കാലാവസ്ഥാ കേന്ദ്രം... ബുധനാഴ്ച മുതല്‍ നിരവധി അറബ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദഗ്ധര്‍
ഉഷ്ണതരംഗ മുന്നറിയിപ്പ് നല്കി അറബ് കാലാവസ്ഥാ കേന്ദ്രം. അടുത്ത ബുധനാഴ്ച മുതല്‍ നിരവധി അറബ് രാജ്യങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദഗ്ധര്‍ .
സൗദി അറേബ്യ, ഖത്തര്‍, ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍, യുഎഇ എന്നിവിടങ്ങളില്‍ ഈ ആഴ്ച അവസാനത്തോടെ താപനില ഗണ്യമായി ഉയരുന്നതാണ്. മിക്ക പ്രദേശങ്ങളിലും താപനില വര്‍ധിച്ച് നാല്‍പ്പത് ഡിഗ്രിയിലെത്തും.
ഇറാഖ്, കുവൈത്ത്, കിഴക്കന്‍ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അറേബ്യന്‍ പെനിന്‍സുലയുടെ പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിുണ്ട്.
https://www.facebook.com/Malayalivartha