ശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെ മകളുടെ കൊലയാളിക്ക് മാപ്പ് നൽകി പിതാവ്...
മകളുടെ കൊലയാളിക്ക് വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മാപ്പ് നൽകി പിതാവ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കൊലപാതക കേസിലെ പ്രതി ഹുസൈൻ ഫർഹറയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ശിക്ഷ നടപ്പിലാക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കി നിൽക്കെയാണ് ഇബ്രാഹിം അല്‍ബക്‌രി തന്റെ മകളെ വെടിവെച്ച് കൊന്ന പ്രതിയ്ക്ക് മാപ്പ് നൽകിയത്. വധശിക്ഷയ്ക്ക് തൊട്ടുമുൻപ് മകളുടെ കൊലയാളിക്ക് മാപ്പ് നൽകുന്നതായി ഇബ്രാഹിം അൽ ബക്‌രി പ്രഖ്യാപിക്കുകയായിരുന്നു. യെമനിൽ വധശിക്ഷ നടപിലാക്കുന്നത് പ്രതികളെ വാൾ ഉപയോഗിച്ച് കൊലപ്പെടുത്തിയോ വെടിവച്ചോ ആണ്.
കഴിഞ്ഞ വർഷത്തെ ബലിപെരുന്നാള്‍ ദിനത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇബ്രാഹിം അല്‍ബക്‌രിയുടെ മകള്‍ ഹനീനെയെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ചുകൊല്ലുകയായിരുന്നു. ഇതേ ആക്രമണത്തിൽ ഇബ്രാഹിമിന്റെ മറ്റൊരു മകൾ റാവിയക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍മന്‍സൂറ നഗരത്തിലെ അല്‍കുഥൈരി സ്ട്രീറ്റില്‍ ഇബ്രാഹിമിനൊപ്പം സഞ്ചരിക്കുകയായിരുന്നു മക്കളായ ഹനീനും റാവിയയും. യാത്രയിൽ ഇബ്രാഹിം അല്‍ബക്‌രി ഓടിച്ച കാര്‍ അല്‍കുഥൈരി സ്ട്രീറ്റില്‍ പ്രതിയായ ഹുസൈന്‍ ഹര്‍ഹറ ഓടിച്ച കാറില്‍ ഇടിച്ചതാണ് വെടിവയ്പ്പിലും മരണത്തിലും കലാശിച്ചത്. പ്രകോപിതനായ ഹുസൈന്‍ ഹര്‍ഹറ തോക്ക് പുറത്തെടുത്ത് ഇബ്രാഹിം അല്‍ബക്‌രിയുടെ കാറിനു നേരെ നിറയൊഴിച്ചു. ഹനീൻ സംഭവസ്ഥലത്ത് മരിച്ചു. റാവിയക്ക് ഗുരുതരമായി പരുക്കേറ്റു.
വിചാരണകൾക്കൊടുവിൽ ഹുസൈൻ ഫർഹറക്ക് വധശിക്ഷ വിധിച്ചു. കോടതിയിൽ സമർപ്പിച്ച അപ്പീലുകളെല്ലാം തളളിയതോടെ ഓഗസ്റ്റ് മൂന്നാം തീയതി ഹുസൈൻ ഫർഹറയുടെ ശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചു. ശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് "ഹാനിന്റെ പിതാവ് ഇബ്രാഹിം അൽ-ബക്രി തൻ്റെ മകളുടെ കൊലയാളിയായ "ഹുസൈൻ ഹർഹര"യോട് ക്ഷമിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
ഗോത്രവർഗത്തിന്റെ തുടർച്ചയായ ചർച്ചകൾക്കൊടുവിലും കുറ്റവാളിയുടെ കുടുംബത്തിൽ നിന്നുള്ള അപ്പീലുകൾക്കും ശേഷമാണ് അൽ-ബക്രിയുടെ മാപ്പ് ലഭിച്ചത്. 2023 ജൂൺ 27 ന് ആണ് അല്‍ബക്‌രിയുടെ മകള്‍ ഹനീനെയെ പ്രതി ഹുസൈന്‍ ഹര്‍ഹറ വെടിവച്ച് കൊലപ്പെടുത്തിയത്.
അതിനിടെ കോഴിക്കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തൃശ്ശൂർ സ്വദേശിക്കും നാല് സൗദി പൗരർക്കും സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിലാണ് ശിക്ഷ നടപ്പാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ വേളാട്ടുകുഴിയാണ് കൊല്ലപ്പെട്ടത്. തൃശ്ശൂർ ഏറിയാട് സ്വദേശി നൈസം ചേനിക്കാപ്പുറത്ത് സിദ്ദിഖ്, സൗദി പൗരരായ ജാഫർ ബിൻ സാദിഖ് ബിൻ ഖാമിസ് അൽ ഹാജി, ഹുസൈൻ ബിൻ ബാകിർ ബിൻ ഹുസൈൻ അൽ അവാദ്, ഇദ്രിസ് ബിൻ ഹുസൈൻ ബിൻ അഹമ്മദ് അൽ സമീൽ, ഹുസൈൻ ബിൻ അബ്ദുല്ല ബിൻ ഹാജി അൽ മുസ്‌ലിമി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.
2016 ജൂലായ് ആറിനാണു സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗദി മലയാളികളെ ഒന്നാകെ ഞെട്ടിച്ചതായിരുന്നു സമീറിന്റെ കൊലപാതകം. മലയാളികള്‍ ഉള്‍പ്പെടുന്ന സംഘമായിരുന്നു കൊലപാതകത്തിന് പിന്നിൽ. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മലയാളികളടക്കം ആറു പേരെയാണ് ജുബൈല്‍ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചു പേരുടെ വധശിക്ഷ നടപ്പാക്കി. ഒരു മലയാളി ഇപ്പോഴും തടവിലാണ്.
https://www.facebook.com/Malayalivartha