'ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു.... 94ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ അവധി പ്രഖ്യാപിച്ചു...
94ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയില്‍ അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
'ഞങ്ങള്‍ സ്വപ്നം കാണുന്നു, ഞങ്ങള്‍ കൈവരിക്കുന്നു' എന്നതാണ് ഇത്തവണത്തെ സൗദി അറേബ്യയുടെ ദേശീയദിന തീം. സെപ്റ്റംബര്‍ 23 തിങ്കളാഴ്ചയാണ് 94-ാമത് ദേശീയ ദിനം.
20 വെള്ളിയാഴ്ച മുതല്‍ 23 തിങ്കള്‍ വരെയായിരിക്കും അവധി നല്‍കുക. ശനി, ഞായര്‍ വാരാന്ത്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചത്. ദേശീയ ദിനം വാരാന്ത്യ വെള്ളിയാഴ്ച മുതല്‍ തിങ്കള്‍ വരെ നീളുകയും ചെയ്യും.
സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്കും നാല് ദിവസത്തെ അവധിയുണ്ട്. ദേശീയ ദിനത്തിന് ജീവനക്കാര്‍ക്ക് ഔദ്യോഗിക ശമ്പളത്തോടുകൂടിയ അവധി ലഭിക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ഉറപ്പാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha