പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം; ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകും
രാജ്യത്തിന്റെ വളർച്ച്ക്ക് മുതൽക്കൂട്ടായ പ്രവാസികളെ എന്നും ചേർത്ത് നിർത്തുന്ന സമീപനമാണ് എക്കാലവും യുഎഇ ഭരണാധികാരികളുടെ ഭാഗത്തും നിന്നും ഉണ്ടായിട്ടുള്ളത്. ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും എല്ലാം ഇതിന്റെ ഭാഗമായി രാജ്യത്ത് നടപ്പിലാക്കിവരുന്നു. അതിനാൽ പ്രവാസികൾ വളരെ സംതൃപ്തിയോടെ തൊഴിലെടുക്കുന്ന ഗൾഫ് രാഷ്ട്രം കൂടിയാണ് യുഎഇ. ഇപ്പോൾ പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം. ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.
നിരവധി പ്രവാസി അധ്യാപകരാണ് യുഎഇയുടെ വിദ്യാഭ്യാസ മേഖലയിൽ തൊഴിലെടുക്കുന്നത്. ഈ പുതിയ സംരംഭത്തിലൂടെ കഴിവുള്ള അധ്യാപകരെ എമിറേറ്റിലേക്ക് ആകർഷിക്കുക, വിദ്യാഭ്യാസമേഖലയുടെ ശോഭനമായ ഭാവിയിലേക്ക് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുക എന്നതും ലക്ഷ്യങ്ങളാണ്.
ലോക അധ്യാപക ദിനത്തിൽ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുവജനതയെ പരിപോഷിപ്പിക്കുന്നതിനുള്ള അധ്യാപകരുടെ ശ്രമങ്ങൾക്ക് നന്ദിയും അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. ദുബായുടെ ഭാവി രൂപപ്പെടുത്തുന്നതിലും ഈ വിദ്യാഭ്യാസ തന്ത്രത്തിന്‍റെ ദർശനപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും പങ്കാളികളാണ് അധ്യാപകർ. അക്കാദമിക് മികവ്, വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംഭാവനകൾ, വിദ്യാഭ്യാസ സമൂഹത്തിൽ നിന്നുള്ള നല്ല പ്രതികരണം, മികച്ച അക്കാദമിക് ഫലങ്ങളും അംഗീകൃത ബിരുദ യോഗ്യതകളും നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം.
ഇതിന്റെ ഭാഗമായി ദുബായിലെ മികച്ച സ്വകാര്യ മേഖലയിലെ അധ്യാപകര്‍ക്ക് 2024 ഒക്ടോബര്‍ 15 മുതല്‍ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാമെന്ന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയെന്ന് നോക്കാം.,സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ വിജയം തെളിയിച്ചവർ, അസാധാരണമായ അക്കാദമിക നേട്ടങ്ങളും വിദ്യാഭ്യാസത്തിനുള്ള നൂതന സംഭാവനകളും നൽകിയവർ, അക്കാദമിക സമൂഹത്തില്‍ നിന്ന് നല്ല സ്വാധീനവും അംഗീകാരവും ഉള്ളവർ, അക്കാദമിക് പുരോഗതിയും അംഗീകൃത യോഗ്യതകളും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ പഠനഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിൽ കഴവ് തെളിയിച്ച ദുബൈയിലെ സ്വകാര്യ നഴ്സറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍, ഏര്‍ളി ചൈല്‍ഡ്ഹുഡ് സെന്റര്‍ മാനേജര്‍മാര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക മേധാവികള്‍, മുഴുവന്‍ സമയ ഫാക്വല്‍റ്റികള്‍, അഡ്മിനിസ്ട്രേറ്റിവ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസയ്ക്കായി അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഇവയാണ്....കെ എച്ച് ഡി എ യുടെ സ്‌കൂള്‍ റേറ്റിംഗ് റിപ്പോര്‍ട്ടുകള്‍ (പ്രിന്‍സിപ്പല്‍മാര്‍ക്ക്), അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യാര്‍ത്ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമുള്ള സര്‍വേ ഫലങ്ങളും സാക്ഷ്യപത്രങ്ങളും, സ്റ്റാഫ് സാക്ഷ്യപത്രങ്ങള്‍ എന്നിവ, സമൂഹത്തിന്റെ ഇടപെടലിന്റെ തെളിവ്, മെച്ചപ്പെട്ട വിദ്യാര്‍ത്ഥി ഫലങ്ങള്‍ കാണിക്കുന്ന ഡോക്യുമെന്റേഷന്‍, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിൽ നിന്നുള്ള ശുപാര്‍ശകളും നാമനിര്‍ദ്ദേശ പത്രികകളും അവശ്യമാണ്.
എല്ലാ വര്‍ഷവും ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ പകുതി വരെ അധ്യാപകരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. സ്ഥാപനങ്ങളിലെ തലവന്‍മാര്‍ കെഎച്ച്ഡിഎയുടെ ഇ-സേവന സംവിധാനം വഴിയാണ് നോമിനേഷന്‍ നല്‍കേണ്ടത്. അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് അപേക്ഷകര്‍ നിശ്ചിത യോഗ്യത നേടിയവരാണോ എന്ന് സ്ഥാപനത്തിന്റെ ആഭ്യന്തര സമിതി ഉറപ്പാക്കണം. നടപടികള്‍ക്ക് 45 പ്രവൃത്തി ദിവസം സമയമെടുക്കും. കെഎച്ച്ഡിഎ തയാറാക്കുന്ന അന്തിമപട്ടികയുടെ അടിസ്ഥാനത്തിലാണ് ഗോള്‍ഡന്‍ വിസക്ക് യോഗ്യതയുള്ളവരെ നിശ്ചയിക്കുക.
https://www.facebook.com/Malayalivartha