Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..


ബിഹാറിൽ വ്യാജ മദ്യ ദുരന്തത്തിൽ 28 മരണം,13 പേരുടെ നില ഗുരുതരം...2016-ൽ മദ്യനിരോധനം നിലവിൽ വന്നതിനുശേഷമുണ്ടാവുന്ന വലിയ ദുരന്തങ്ങളിലൊന്നാണിത്.... നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു...


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...!!!

18 OCTOBER 2024 11:56 PM IST
മലയാളി വാര്‍ത്ത

More Stories...

ജോലിക്കിടെ ഹൃദയാഘാതം, സൗദിയിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ബ്ലഡ് മണി കൈമാറിയിട്ടും..!! അബ്ദുൾ റഹീംമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി, അടുത്ത സിറ്റിംഗില്‍ മോചന ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യത...!!

എം.എ യൂസഫലിയെ തേടിയെത്തിയിരിക്കുന്നത് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ഏക മലയാളി എന്ന പ്രശസ്തി; ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക ബ്ലൂംബെർഗ് പ്രസിദ്ധപ്പെടുത്തി

പ്രവാസികളെ ആദരിക്കാൻ ഒരുങ്ങുകയാണ് യുഎഇ ഭരണകൂടം; ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ പ്രവാസി അധ്യാപകർക്ക് ഗോൾഡൻ വീസ നൽകും

കടുത്ത വേനലിന് ശേഷം ദുബൈയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; ഒക്ടോബർ ആറ് ഇന്നു മുതൽ ഒമ്പതു വരെ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയുണ്ടാകും

അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയും പരീക്ഷിക്കുകയും ചെയ്യുന്നതാണ് മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും യുഎഇ യെ വ്യത്യസ്തമാക്കുന്നത്. ഇവ ഉപയോഗപ്പെടുത്തുന്നതാകട്ടെ എയർപ്പോർട്ടുപോലുള്ള ഇടങ്ങളിൽ. യാത്രക്കാർക്ക് പ്രയോജകരമായ രീതിയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി വളരെ വേഗത്തിൽ തന്നെ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നു. ഇതിന്റെ തുടർച്ചയായി ഇനി പാസ്പോർട്ടിന്റെ ആവശ്യംപോലും ഇല്ലാതെ യാത്രക്കാർക്ക് മുഖം കാണിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാകും.

ബാഗേജ് ചെക്ക് ഇന്‍ ചെയ്യുന്നത് മുതല്‍ ഇമിഗ്രേഷന്‍ ക്ലിയര്‍ ചെയ്യുന്നതുവരെയും ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ പോലും ഒരിക്കല്‍ പോലും നിങ്ങളുടെ പാസ്പോര്‍ട്ടോ ബോര്‍ഡിങ് പാസോ എടുക്കേണ്ടതില്ല. പകരം നിങ്ങളുടെ മുഖം കാണിച്ചാല്‍ മതിയാവും. അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് യാത്രക്കാർക്ക് ഇത്തരത്തിൽ പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി അഥവാ മുഖം തിരിച്ചറിയല്‍ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കുക. വിമാനത്താവളത്തിൽ ഇതിനകം പുതിയ സംവിധാനം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

ശെയ്ഖ് സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനലുകളും നവീകരിച്ച സാങ്കേതികവിദ്യയുമാണ് സാധാരണ രീതിയിലുള്ള പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്യുന്ന രീതിക്ക് പകരം ഫേഷ്യല്‍ റെക്കഗിനിഷന്‍ സംവിധാനം സാധ്യമാക്കിയത്. ഇപ്പോള്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെ ഇ-ഗേറ്റിനെ സമീപിക്കുമ്പോള്‍ പ്രവേശന കവാടത്തില്‍ ഏതാനും നിമിഷം നിന്നുകൊടുത്താല്‍ മതിയാവും. ആസമയത്ത് നിങ്ങളുടെ മുഖം സ്‌കാന്‍ ചെയ്യും. ഇ-ഗേറ്റ് ടെര്‍മിനലില്‍ എത്തിക്കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍ വെരിഫിക്കേഷന്‍ പ്രക്രിയയില്‍ എവിടെ നില്‍ക്കണം എവിടെ നോക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ ലഭിക്കും. ഇവിടെ ഏതാനും സെക്കൻഡുകൾ നിന്നുകൊടുത്താല്‍ ചെക്കിന്‍ പ്രക്രിയ പൂര്‍ത്തിയാകും.

യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പറയുന്നതനുസരിച്ച് ഇ-ഗേറ്റ്സ് പ്രക്രിയയുടെ ഈ കാര്യക്ഷമത ഇമിഗ്രേഷന്‍ പരിശോധന സമയം 30 മുതല്‍ 35 സെക്കന്‍ഡ് വരെയായിരുന്നത് 4 മുതല്‍ 7 സെക്കന്‍ഡ് വരെയായി കുറയ്ക്കാൻ സാധിക്കുമെന്നാണ്.

എയര്‍പോര്‍ട്ടിലെ സെല്‍ഫ് ചെക്ക്-ഇന്‍ കിയോസ്‌ക് സിസ്റ്റം യാത്രക്കാരുടെ മുഖം സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍ അവരുടെ ലഗേജ് പ്ലാറ്റ്ഫോമില്‍ വെക്കാന്‍ അനുവദിക്കുന്നു. തുടര്‍ന്ന് കിയോസ്‌ക് സ്വയമേവ ബാഗേജ് ലേബലുകള്‍ പ്രിന്റ് ചെയ്യും. ഇത് നിങ്ങള്‍ക്ക് ലഗേജില്‍ അറ്റാച്ചുചെയ്യാം. ലഗേജ് നിങ്ങളുടെ ടിക്കറ്റില്‍ അനുവദനീയമായ പരമാവധി ഭാര പരിധി കവിയുന്നുവെങ്കില്‍ യാത്രക്കാർക്ക് കിയോസ്‌കില്‍ അധിക ഫീസ് അടയ്ക്കാനും സംവിധാനമുണ്ട്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീയിലെ പേയ്മെന്റ് കൗണ്ടറില്‍ ഇനി മുതല്‍ ബോര്‍ഡിങ് പാസ് ഹാജരാക്കേണ്ടിയും വരില്ല. ഇവിടെയും മുഖം തിരിച്ചറിയല്‍ സംവിധാനം ഉടന്‍ നിലവില്‍ വരുമെന്നും അധികൃതര്‍ അറിയിച്ചു.

ഇത് കൂടാതെ വിനോദസഞ്ചാര മേഖല പരമാവധി പരിസ്ഥിതി സൗഹൃദമാക്കാൻ സന്ദർശകർക്ക് നിർദേശം നൽകുന്നതിന് നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സഹായിയെ അവതരിപ്പിച്ചിരിക്കുകയാണ് യുഎഇ. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം ഡവലപ്മെന്റ് അതോറിറ്റി, ജൈടെക്‌സ് ഗ്ലോബല്‍ 2024ലാണ് പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. സസ്റ്റെയിനബിൾ ടൂറിസം എഐ അസിസ്റ്റന്റ് എന്ന് പേരിട്ടിരിക്കുന്ന സംവിധാനം യാത്രക്കാർക്കും വ്യവസായികൾക്കും സ്ഥാപനങ്ങൾക്കും പരിസ്ഥിതി സൗഹൃദ നിർദേശങ്ങൾ നൽകും. 40 ഭാഷകളിൽ ആശയവിനിമയം നടത്താൻ സാധിക്കുന്നതാണ് എഐ അസിസ്റ്റന്റ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ദോഷകരമായ പ്രവൃത്തികളിൽ നിന്നു സഞ്ചാരികളെ വിലക്കുന്നതിനും ആവശ്യമായ മാർഗ നിർദേശങ്ങൾ എഐ അസിസ്റ്റന്റ് നൽകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യാത്രക്കാർ പാസ്പോർട്ടിന് പകരം മുഖം കാണിച്ചാൽ മതി, ഇനി വേഗത്തിൽ എയർപ്പോർട്ടിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാം, പുതിയ ഫെയ്‌സ് റെക്കഗ്‌നിഷന്‍ ടെക്‌നോളജി ശെയ്ഖ് സായിദ് വിമാനത്താവളത്തിൽ പ്രവർത്തന സജ്ജമായി...  (3 hours ago)

സൗദിയുടെ രണ്ടുംകൽപ്പിച്ച നീക്കം, സ്വകാര്യ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളില്‍ സ്വദേശിവത്കരണ നിരക്ക് കൂട്ടും, പണി തെറിക്കുമെന്ന ഭീതിയിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ...!!!  (4 hours ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം; പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (11 hours ago)

എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്  (11 hours ago)

തലവന്മാർ വാഴാത്ത ഹമാസ്... മുന്നറിയിപ്പുമായി ഇറാൻ; ഒന്നുകിൽ ജയം, അല്ലെങ്കിൽ മറ്റൊരു കർബല സംഭവിക്കും...  (11 hours ago)

ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ... ഹമാസിന്റെ തലവൻ യഹ്യ സിൻവാറെ ഇസ്രയേല്‍ വധിച്ചതിന് പിന്നാലെ പ്രസ്താവനയുമായി ഇറാൻ. പലസ്തീൻ വിമോചനത്തിനായി രംഗത്തിറങ്ങുന  (11 hours ago)

.ഭീഷണി വീണ്ടും  (11 hours ago)

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....  (11 hours ago)

Lady-Justice കണ്ണുതുറന്ന് നീതിദേവത  (11 hours ago)

എ ഡി എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷത്തിന് നീക്കവുമായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ  (11 hours ago)

സുരേഷ് ഗോപിക്കെതിരായി ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് അഭിഭാഷകന്‍; അപമര്യാദയായി പെരുമാറി എന്ന കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കേന്ദ്രമന്ത്ര  (11 hours ago)

AIR INDIA അന്വേഷണം തുടങ്ങി  (11 hours ago)

ന്യൂ ഇയര്‍ ഇവന്റ് നടക്കുമ്പോൾ തലയിലൊരു കെട്ടും കെട്ടി ഞാന്‍ ആങ്കറിങ് ചെയ്തു; അപകടത്തിന് ശേഷം തന്നെ ആരും തിരിഞ്ഞ് നോക്കിയില്ല;- പേർളിയുടെ വെളിപ്പെടുത്തൽ...  (11 hours ago)

BIHAR അന്വേഷണം തുടങ്ങി ...  (11 hours ago)

കേരളത്തിൽ ഒറ്റപ്പെട്ട മഴ തുടരും എന്ന് മുന്നറിയിപ്പ്; കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ 22 വരെ മത്സ്യബന്ധനത്തിന് വിലക്ക്....  (11 hours ago)

Malayali Vartha Recommends